കോഴിക്കോട്- ഭിക്ഷ ചോദിച്ച വയോധികയ്ക്ക് 50 രൂപ നല്‍കുന്ന വീഡിയോ ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്ത സീരിയല്‍ താരത്തിന് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. സീരിയല്‍ നടി താര കല്യാണിനെതിരെയാണ് വിമര്‍ശം. യാചിക്കുന്നവരെ ഇങ്ങനെ അപമാനിക്കരുതെന്നാണ് താരത്തോടുള്ള അപേക്ഷ.
എല്ലാവര്‍ക്കും നമസ്‌കാരം എന്നോട് ക്യാഷ് ചോദിച്ച ഓര്‍മ്മയ്ക്ക് ഞാന്‍ അന്‍പത് രൂപ നല്‍കുകയാണ് അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാനാണ് ഞാന്‍ കൊടുക്കുന്നത് എല്ലാവരും അമ്മയെ സഹായിക്കണം-ഇങ്ങനെ പറഞ്ഞാണ് നടി എല്‍.എം.എസ് കമ്പൗണ്ടിലെ സ്ത്രീക്ക് രൂപ നല്‍കിയത്.
സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനത്തിനു പിന്നാലെ വീഡിയോ പോസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് താര കല്യാണ്‍ വീണ്ടും ടിക് ടോക്കിലെത്തി.
ആ അമ്മയ്ക്ക് ഞാന്‍ ഒരു അന്‍പത് രൂപ കൊടുത്തത് എന്തിനാണ് എല്ലാവരും ഇത്ര വലിയ പ്രശ്‌നം ആക്കുന്നത്, എന്നോട് സഹായം ചോദിച്ച ഒരാളെ ഞാന്‍ സഹായിച്ചത് ഇത്ര വലിയ തെറ്റാണോ. കഷ്ടപ്പെട്ടാണ് 50 രൂപ ഉണ്ടാക്കുന്നതെന്നും തന്റെ ആത്മാവിഷ്‌കാരമാണെന്ന് ടിക് ടോക്കെന്നും ഇനിയും വീഡിയോ ഇടുമെന്നും താര കല്യാണ്‍ പറയുന്നു.
മറ്റുള്ളവരെ അപമാനിച്ച് കൊണ്ടല്ല സഹായം ചെയ്യേണ്ടതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനുള്ള മറുപടി.