കൊച്ചി-മലയാള സിനിമയില്‍ നിന്നും ഷെയിന്‍ നിഗത്തെ വിലക്കാനുള്ള നിര്‍മാതാക്കളുടെ തീരുമാനത്തിനെതിരെ നടി ഷീല . ആരെയും സിനിമയില്‍ നിന്നും വിലക്കുന്നതിനോട് യോജിപ്പില്ല. 23 വയസുള്ള കൊച്ചു പയ്യനാണ് ഷെയിന്‍. അവനോട് ക്ഷമിക്കണം. അവനെ വിലക്കാന്‍ പാടില്ലെന്നും ഷീല പറഞ്ഞു.ഇന്നത്തെ കാലവും പഴയ കാലവും താരതമ്യം ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. കാരണം അന്നൊക്കെ ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഏറെ ത്യാഗം സഹിച്ചിരുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നായിരുന്നു അന്നത്തെ ചിന്താഗതി. അന്നൊക്കെ താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച് ചിത്രങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല പറഞ്ഞു.
ഷെയിനെ കുറിച്ച് കേള്‍ക്കുന്ന ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ല. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്‌കാര ചടങ്ങില്‍ വച്ചാണ് ഷീല ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.
നേരത്തെ അമ്മ പ്രസിഡന്റ് ആയ മോഹന്‍ലാലും ഷെയിനിന്റെ വിലക്കിനോട് യോജിപ്പില്ലെന്ന് പറഞ്ഞിരുന്നു. അമ്മ ഇടപെട്ടു വിഷയം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.