ന്യൂയോര്‍ക്ക്- എല്ലാ വര്‍ഷവും മകളുടെ കന്യകാത്വം പരിശോധിക്കുമെന്ന വെളിപ്പെടുത്തലിലൂടെ വിവാദത്തിലായിരിക്കുകയാണ് ലോക പ്രശസ്ത റാപ്പ് ഗായകനായ ക്ലിഫോര്‍ഡ് ജോസഫ് ഹാരിസ് ജൂനിയര്‍ എന്ന ടി.ഐ.ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ഹാരിസിന്റെ വെളിപ്പെടുത്തല്‍. പതിനെട്ട് വയസായ മകള്‍ക്ക് ഇതുവരെ കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ടി.ഐ തമാശ പറയുകയാണെന്നാണ് അവതാരകരായ നസാനിന് മന്ദി, നാദിയ മോഹം എന്നിവര്‍ കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് ഹാരീസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഇവര്‍ക്ക് മനസിലായി.
പതിനാറാമത്തെ ജ•ദിനത്തിനാണ് ആദ്യമായി പരിശോധിച്ചത്. ഇപ്പോള്‍ ജ•ദിന പാര്‍ട്ടി കഴിഞ്ഞാല്‍ കതകില്‍ 'ഗൈനോ. നാളെ 9.30' എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാന്‍ പോകും'' ഹാരിസ് പറഞ്ഞു.
കന്യാചര്‍മം പൊട്ടിപ്പോകാന്‍ വേറെ പല സാഹചര്യങ്ങളും കാരണമാകും എന്ന് ഡോക്ടര്‍ പറയുമെങ്കിലും അതിനുള്ള സാധ്യതകളില്ലെന്ന് വാദിക്കുന്ന ടി.ഐ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.മക്കള്‍ സ്വയം നശിച്ചുപോകാന്‍ മാതാപിതാക്കള്‍ ആരും സമ്മതിക്കില്ല എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്.
എന്നാല്‍ വളരെ മോശം പ്രവൃത്തിയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മകളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു.
39കാരനായ ഹാരിസിന് 6 മക്കളാണുള്ളത്. 18കാരിയായ ഡെയ്ജ കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.