കൊച്ചി- അഡാര്‍ ലൌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് നൂറിന് ഷെരീഫ്. തന്റെ കരിയറിനെ കുറിച്ചും പേഴ്സണല്‍ ജീവിതത്തെ കുറിച്ചും നൂറില്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുകയാണ്. താന്‍ സിനിമയില്‍ അഭിനയിക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് തന്റെ ഉമ്മയായിരുന്നെന്നാണ് നൂറിന് പറയുന്നത്.
വീട്ടില്‍ ഉപ്പയ്ക്ക് ആദ്യം അഭിനയമൊന്നും ഇഷ്ടമല്ലായിരുന്നു. ആളുകള്‍ എന്തു പറയും എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു ആദ്യം ഉപ്പയ്ക്ക്. ഇപ്പോള്‍ എല്ലാം മാറി. കുടുംബത്തിലും ചെറിയ എതിര്‍പ്പുണ്ടായിരുന്നു. ഇപ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല. പ്രശ്നമുള്ളത് സോഷ്യല്‍ മീഡിയകളിലാണ്.സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഞാന്‍ തട്ടമിടുന്നില്ലെന്ന് പറഞ്ഞ് ചീത്ത വിളിക്കുന്നവരെ കാണാം. അതെന്റെ പഴ്സനല്‍ കാര്യമാണ്. ചില സിറ്റുവേഷനില്‍ ഇടാന്‍ കഴിയില്ല. എനിക്ക് വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി, ഞാനെന്താണെന്ന്. നൂറിന് പറയുന്നു.