ചെന്നൈ-തമിഴ് ബിഗ്ബോസ് സീസണ് 2 വിലൂടെ പ്രേക്ഷക പ്രീതി നേടിയ രണ്ട് നടിമാരാണ് യാഷിക ആനന്ദും ഐശ്വര്യ ദത്തയും. കമല്ഹാസന് അവതാരകനായെത്തിയ റിയാലിറ്റി ഷോയുടെ തുടക്കത്തില്‍ ഇരുവരും ശത്രുക്കളെപ്പോലെയാണ് പെരുമാറിയത്. എന്നാല്‍ ഇപ്പോള്‍ യാഷികയും ഐശ്വര്യയും അടുത്ത സുഹൃത്തുക്കളാണ്.
ഇരുവരുടെയും സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. പാര്‍ട്ടിക്കിടെ ആരാധകരുമായി സംവദിക്കാന്‍ ഇരുവരും ലൈവില്‍ എത്തിയിരുന്നു. മദ്യപിച്ച് ബോധമില്ലാത്ത നിലയിലാണ് ഇരുവരും സംസാരിച്ചത്.
ഇതിനിടെ രണ്ട് ആണ് സുഹൃത്തുക്കളും ഇവര്‍ക്കിടയില്‍ എത്തി. നടിമാര്‍ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയുന്നതിനിടയില്‍ യാഷികയെ ബലമായി ഒരു യുവാവ് ചുണ്ടില്‍ ചുംബിച്ചു. ഐശ്വര്യ ഫോണ്‍ മാറ്റിപിടിക്കാന്‍ ശ്രമിച്ചെങ്കിലും ചുംബനരംഗം ലൈവില്‍ പതിഞ്ഞു.
സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായതോടെ നടിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി ആളുകള്‍ രംഗത്തെത്തി. മദ്യപിച്ച് ബോധമില്ലാതെ, അല്പവസ്ത്രധാരികളായി അവര്‍ പറയുന്നത് എന്താണെന്ന് അവര്‍ക്ക് പോലും അറിയുന്നില്ലെന്നും ഇരുവരുടെയും വസ്ത്രധാരണം മോശമാണെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി.