ന്യൂദല്‍ഹി- വിഷാദവും ദുഃഖവും ബാധിച്ചിട്ടുണ്ടോ എന്നു തിരിച്ചറിയാന്‍ ആളുകളുടെ ശബ്ദത്തിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍. നിര്‍മിത ബുദ്ധിയെ (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനമാക്കിയാണ് ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
ലോകത്ത് എറ്റവും കൂടുതല്‍ വിഷദ രോഗികളുളള ആറാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് 5.6 കോടി ജനങ്ങള്‍ക്ക് വിഷാദ രോഗവും 3.8 കോടി ജനങ്ങള്‍ക്ക് ഉല്‍ക്ണഠയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളുമുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
സംസാരം കേള്‍ക്കുന്നതിലൂടെ വിഷാദരോഗം നിര്‍ണയിക്കുന്നതിനുള്ള ടെക്‌നോളജി കനഡയിലെ അല്‍ബെര്‍ട്ട യുനിവേഴ്‌സിറ്റിയിലുള്ള കമ്പ്യൂട്ടിംഗ് സയന്‍സ് ഗവേഷകരാണ് വികസിപ്പിച്ചിരിക്കുന്നത്.
സ്വരങ്ങളിലും ധ്വനികളിലും നമ്മുടെ മാനസികസ്ഥിതി കൂടി ഉള്‍പ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തലില്‍നിന്നാണ് ഗവേഷകരായ മശ്‌റൂറ തന്‍സിം, പ്രൊഫ. എലേനി സ്ട്രൗലിയ എന്നിവര്‍ പുതിയ പഠനം നടത്തിയത്. മെഷീന്‍ ലേണിംഗ് (എം.എല്‍) അല്‍ഗോരിതങ്ങള്‍ സമന്വയിപ്പിച്ചാണ് ഇരുവരും ചേര്‍ന്ന് വിഷാദം കൃത്യമായി നിര്‍ണയിക്കാവന്ന ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി വികസിപ്പിച്ചത്.
സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പ് ആളുകളുടെ സ്വാഭാവിക സംസാരം ശേഖരിച്ചാണ് വിലയിരുത്തുക. ടെക്‌നോളജി ഉപയോഗിച്ച് ഫലപ്രദമായ ആപ്പുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് സ്ട്രൗലിയ പറഞ്ഞു.