ബറേലി- റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് തട്ടിക്കൊണ്ടുപോയ 40 കാരിയെ നാല് ദിവസം പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് രണ്ട് പേര്‍ ഇവരെ ഗിന്നാവുര്‍ പ്രദേശത്തേക്ക് തട്ടിക്കൊണ്ടുപോയതെന്ന് പോലസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 13 വയസ്സായ മകനേയും 11 കാരിയായ മകളേയും മയക്കുമരുന്ന് നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയിരുന്നു. മകള്‍ ഇപ്പോഴും അക്രമികളുടെ കസ്റ്റിഡിയിലാണെന്ന് ഗ്രാമത്തില്‍നിന്ന് മകനോടൊപ്പം രക്ഷപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീ പറഞ്ഞു. കുടുംബം ജൂണ്‍ 16 ന് പാനിപ്പത്തിലേക്ക് പോകുമ്പോഴാണ് സംഭവമെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് പങ്കജ് പാണ്ഡേ പറഞ്ഞു.
രണ്ട് സ്ത്രീകളടക്കം നാല് പേര്‍ക്കെതിരെ ചന്ദൗസി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് രവിശങ്കര്‍ ചാബി അറിയിച്ചു.