Sorry, you need to enable JavaScript to visit this website.

പൊതുസ്ഥലത്തെ വൈ ഫൈ: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും

എയർപോർട്ട്, പാർക്കുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങി പൊതുസ്ഥലത്ത് സൗജന്യമായി ലഭിക്കുന്ന വൈ ഫൈ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികപേരും.പക്ഷേ ഇതിലൂടെ നമ്മുടെ ഫോണിലെയോ ലാപ്‌ടോപ്പിലെയോ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് അറിയാമോ? പൊതുവായി എല്ലാവരും പങ്കിടുന്ന ഒരു വൈഫൈ നെറ്റ്‌വർക്കിൽ നിങ്ങളുടെ ഉപകരണങ്ങൾ ഹാക്കിങ്ങിൽ നിന്ന് സുരക്ഷിതമാണെന്ന് യാതൊരു ഉറപ്പുമില്ല. നിങ്ങളുടെ ഫോൺ സംഭാഷണം വരെ ലീക്ക് ആകാനുള്ള അപകട സാധ്യത ഇതിനുണ്ട്.

Related image

നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകൾ, മെയിലുകൾ, ഫോൺ സന്ദേശങ്ങൾ തുടങ്ങി എല്ലാം തന്നെ മറ്റൊരാൾക്ക് കാണാനായേക്കാം.ഗുരുതരമായ രണ്ട് അപകടങ്ങളാണ് പൊതു വൈ ഫൈ ഉപയോഗിക്കുന്നതിൽ ഒളിഞ്ഞിരിക്കുന്നത്. 

1. പാക്കറ്റ് സ്നിഫിങ് - ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുടനീളം ഒഴുകുന്ന ഡാറ്റയുടെ പാക്കറ്റുകൾ പിടിച്ചെടുക്കുന്ന പ്രവർത്തനമാണ് പാക്കറ്റ് സ്നിഫിംഗ്. ഇത് ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറോ ഉപകാരണമോ ആണ് പാക്കറ്റ് സ്‌നിഫർ. ഒരു ടെലിഫോൺ നെറ്റ്‌വർക്കിൽ വയർ ടാപ്പിംഗ് പോലെയാണ് കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ പാക്കറ്റ് സ്‌നിഫിങ്. പാക്കറ്റ് സ്‌നിഫർ സോഫ്റ്റ് വെയർ കമ്പ്യൂട്ടറിൽ ഉള്ള ഒരാൾക്ക് നെറ്റ്‌വർക്ക് ഗതികൾ നിരീക്ഷിക്കാനും വിവരങ്ങൾ റെക്കോർഡ് ചെയ്യാനും സാധിക്കും. ഇതിലൂടെ പാസ്‌വേഡുകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ ഡീകോഡ് ചെയ്യാൻ കഴിയും. 

2. വയർലെസ് ഫിഷിങ് - നിങ്ങൾ ലോഗിൻ ചെയുന്ന നെറ്റ് വർക്ക് നിയമാനുസൃതമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇതിന് പങ്കുണ്ട്. ലോഗിൻ പേജിൽ നിങ്ങളോട് ചില വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഒരു പക്ഷെ, വ്യക്തിപരമായ വിവരങ്ങൾക്കൊപ്പം ക്രെഡിറ്റ് കാർഡ് നമ്പറും ആവശ്യപ്പെട്ടേക്കാം. തുടർന്ന് നിങ്ങളെ നിയമവിരുദ്ധമായ നെറ്റ് വർക്കിലേക്ക് ലോഗിൻ ചെയ്യിക്കുന്നു. ലോഗിൻ ചെയ്താലും നിങ്ങളുടെ മെയിലോ വെബ്സൈറ്റോ തുറക്കാൻ നിങ്ങൾക്ക് കഴിയില്ല. നിയമാനുസൃത നെറ്റ് വർക്കാണെന്ന വ്യാജേനയാണ് ഇത് പ്രവർത്തിക്കുക. ഇത് സംഭവിക്കാതിരിക്കാൻ പൊതു വൈ ഫൈ കണക്ഷനിൽ ലോഗിൻ ചെയ്യുന്നതിന് മുൻപായി വൈ ഫൈ രജിസ്റ്റർ ചെയ്ത പേര് ചോദിച്ചറിയുക. 

Image result for public free wifi starbucks

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, പൊതു സ്ഥലത്തു നിന്നുണ്ടാകുന്ന ഈ ഹാക്കിങ്ങിൽ നിന്ന് രക്ഷപ്പെടാം.

  • ഫ്രണ്ട് ഓഫീസ് അല്ലെങ്കിൽ ഇൻഫർമേഷൻ ബൂത്ത് ഇവിടെ നിന്ന് വൈഫൈ നെറ്റ്‌വർക്കിന്റെ കൃത്യമായ പേര് എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുക. തുടർന്ന് നിങ്ങളുടെ വയർലെസ് ഓണാക്കുമ്പോൾ ഈ കൃത്യമായ നെറ്റ്‌വർക്കിനായി തിരയുക. സമാനമായ നിരവധി പേരുകൾ‌ ഉള്ളതിനാൽ‌ അനിശ്ചിതത്വമുണ്ടായേക്കാം. ഇതൊഴിവാക്കുന്നതിന് വേണ്ടി സേവന ദാതാവിനോട് ശരിയായ നെറ്റ്‌വർക്കിന്റെ പേര് വീണ്ടും സ്ഥിരീകരിക്കുന്നത് നല്ലതാണ്.
  • നിങ്ങൾക്ക് ഓൺലൈൻ ബാങ്കിങ്ങോ ഓർഡറുകളോ നടത്തേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ ഡാറ്റ കൈമാറാൻ സൈറ്റ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇത് സാധാരണയായി ഒരു പാഡ്‌ലോക്ക് അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിലെ ഒരു കീ അല്ലെങ്കിൽ https: ഉള്ള ഒരു വെബ് വിലാസം എന്നിവ ഉപയോഗിച്ചാണ് സൂചിപ്പിക്കുക. ('s' എന്നത് 'സുരക്ഷിതത്വം സൂചിപ്പിക്കുന്നതാണ്). നിങ്ങൾക്ക് ഒരു വെബ്‌സൈറ്റ് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് തോന്നിയാൽ, ലോഗിൻ ചെയ്യാതിരിക്കുകയോ പാസ്‌വേഡുകളോ ബാങ്കിങ് വിവരങ്ങളോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക. 
  • പല കമ്പനികളും അവരുടെ ജീവനക്കാർക്ക് യാത്ര ചെയ്യുമ്പോൾ ഒരു VPN കണക്ഷൻ വാഗ്ദാനം ചെയ്യാറുണ്ട്. നിങ്ങളുടെ ഉപകരണത്തിൽ VPN ആക്സസ് സജ്ജീകരണം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക..
  • ഇമെയിലുകളും ഇൻസ്റ്റന്റ് മെസേജുകളും എല്ലായ്പ്പോഴും എൻക്രിപ്റ്റ് ചെയ്യാതെയാണ് സന്ദേശങ്ങൾ കൈമാറുന്നത്. അതിനാൽ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാതിരിക്കുക. സുരക്ഷിതമായ ഇമെയിൽ സ്വീകരിക്കുന്നതിനും അയയ്ക്കുന്നതിനും നിങ്ങളുടെ ഇമെയിൽ ദാതാവ് ഒരു ഓപ്ഷൻ നൽകിയേക്കാം (സാധാരണയായി SSL, TLS, അല്ലെങ്കിൽ STARTTLS എന്ന് ലേബൽ ചെയ്തിരിക്കുന്നു).
  • നിങ്ങൾ എഴുതുന്നതും ടൈപ് ചെയ്യുന്നതും സ്വകാര്യമായി അധികമാരും കാണാത്ത വിധത്തിൽ ചെയ്യുക. സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി ചുമരിലേക്ക് തിരിഞ്ഞിരുന്നോ ഏതെങ്കിലും തടസത്തിന് അഭിമുഖമായോ ഇത് ചെയ്യുക. 'ഷോൾഡർ സർഫറുകൾ' അഥവാ 'എത്തിനോട്ടക്കാരെ' സൂക്ഷിക്കാൻ ഇത് നല്ലതാണ്.

Image result for airport  wifi

  • നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ വയർലെസ് ഓഫ് ആക്കുക. നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നതിനോ ഉപകരണം ഹാക്ക് ചെയ്യുന്നതിനോ ഇതിലൂടെ അവസരം ലഭിക്കാതാകുന്നു. 
  • വീണ്ടും നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്യുകയാണെങ്കിൽ,ഓട്ടോമാറ്റിക് ആയി ലോഗിൻ ചെയ്യാൻ അനുവദിക്കാതെ നിങ്ങളുടെ നെറ്റ്‌വർക്ക് സ്വയം തിരഞ്ഞെടുക്കുക.
  •  ഏതെങ്കിലും തരത്തിലുള്ള ഫയൽ ഷെയറിങ് ഓഫാക്കുക. ശരിയായ സുരക്ഷ ഇല്ലെങ്കിൽ, മറ്റൊരാൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കണക്റ്റുചെയ്യാനും ഫയലുകൾ വായിക്കാനും അവ ഇല്ലാതാക്കാനും ശ്രമിക്കാൻ സാധിക്കും.
  • നിങ്ങളുടെ വൈറസ് പരിശോധന സോഫ്റ്റ്വെയർ അപ്ഡേറ്റഡ് ആണെന്നും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക, കൂടാതെ അപകടസാധ്യതകളും നുഴഞ്ഞു കയറ്റങ്ങളും കുറയ്ക്കുന്നതിന് ഒരു ഫയർവാൾ സജീവമാക്കുക.
  • ചില വയർലെസ് നെറ്റ്‌വർക്കുകൾ, പൊതുവായിട്ടുള്ളതല്ലെങ്കിൽ കൂടി സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. കോഫീ ഷോപ്പിൽ അല്ലെങ്കിൽ ഇന്റർനെറ്റ് കഫെ പോലുള്ള സ്ഥലങ്ങളിൽ പാസ്സ്‌വേർഡ് ലഭ്യമാകാൻ എളുപ്പമാണ്. (ഉദാ. കാഷ്യറിനടുത്തോ ഡെസ്കിലോ പ്രദർശിപ്പിട്ടുള്ളവ). ഇവയും പൊതു വൈ ഫൈ പോലെ തന്നെ പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുക.

 

Latest News