Sorry, you need to enable JavaScript to visit this website.

അജ്ഞാതകോളുകൾ തടയാനുള്ള വഴികൾ

ഫോണിലേക്ക് വരുന്ന വ്യാജ കോളുകൾ കൊണ്ട് വലഞ്ഞിരിക്കുകയാണോ നിങ്ങൾ? ബാങ്കിൽ നിന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സേവനങ്ങളുമായി ബന്ധപ്പെട്ട പ്രീ റെക്കോർഡഡ് മെസേജുകൾ വലിയ ശല്യമാകാറുണ്ട്. റോബോ കോളുകളെന്നാണ് ഇത്തരം കോളുകൾ അറിയപ്പെടുന്നത്.
ചിലപ്പോൾ സ്‌കൈപ്പ് പോലെയുള്ള വോയ്‌സ്ഓവർ ഐപി സേവനത്തിലൂടെയോ ഇതിനുള്ള പ്രത്യേക ആപ്പുകളിലൂടെയോ റോബോ കോളുകൾ വരാറുണ്ട്. അമേരിക്കയിൽ അടുത്തിടെ കടുത്തഭീതി പരത്തിയ വെർച്വൽ കിഡ്‌നാപ്പിങ് പോലുള്ള സംഭവങ്ങളെല്ലാം നടന്നത് റോബോ കോളുകൾ വഴിയാണ്. സ്പൂഫിങ് എന്നും ഈ കോളുകൾ അറിയപ്പെടുന്നു. ഇൻകം ടാക്‌സിൽ നിന്നാണെന്ന വ്യാജേന പണം തട്ടിക്കൽ കോളുകളും വ്യാപകമാണ്.
എല്ലാ ഓട്ടോമേറ്റഡ് കോളുകളും സ്പൂഫിങ് ആയിരിക്കണമെന്നില്ല.രാഷ്ട്രീയ പ്രചാരണങ്ങൾ, ലോൺ അടക്കാനുള്ള കോളുകൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽ നിന്നുള്ള കോളുകൾ ഇതെല്ലാംശല്യക്കാരാണെങ്കിലും പ്രശ്‌നക്കാരല്ല.
വ്യാജ ഇൻകം ടാക്‌സ്ഏജന്റിൽ നിന്നോഅല്ലെങ്കിൽ നിങ്ങൾക്ക് ബമ്പർ പ്രൈസ് അടിച്ചു എന്ന തരത്തിൽ വരുന്ന കോളുകളോ ആണ് സൂക്ഷിക്കേണ്ടവ. ഫോണിൽ ഇത്തരം കോളുകൾ വരുന്നത് തടയാൻ നിങ്ങൾക്ക് ഫോണിൽ തന്നെ ചിലതു ചെയ്യാനാകും.
ടെലിമാർക്കറ്റിംഗ് കോളുകൾ തടയാൻ ട്രൂ കോളർ,ഹിയ കോളർ ഐഡി തുടങ്ങിയവ പോലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. കൂടുതൽ സുരക്ഷയ്ക്കായി ഇവയിലേതെങ്കിലും ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ്. ഇൻസ്റ്റാൾ ചെയ്താലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ബ്ലോക്ക് ചെയ്തതോ അല്ലെങ്കിൽ അറിയാത്ത നമ്പറിൽ നിന്ന് വരുന്നതോ ആയ കോളുകൾ എടുക്കാതിരിക്കുക.
2. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത നമ്പറിൽ നിന്നുള്ള കോളുകൾ എടുക്കാതിരിക്കുക
3. ഏതെങ്കിലും കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ ആരെങ്കിലും വിളിച്ചാൽ കൃത്യമായ ഉത്തരം ആദ്യം പറയുന്നതിന് മുമ്പ് കാൾ കട്ട് ചെയ്‌തോ അല്ലാതെയോകമ്പനിയുടെ പേരിലുള്ള ഔദ്യോഗികഫോൺ നമ്പർ പരിശോധിച്ച് ഉറപ്പു വരുത്തുക.
4. കോളുകൾ റൊക്കോർഡ് ചെയ്യുന്നുണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ കട്ട് ചെയ്യുക.
5. എക്സ്റ്റൻഷൻ നമ്പർ ഡയൽ ചെയ്യാൻ പറയുന്ന കോളുകളും പ്രതിനിധിയോട് സംസാരിക്കാനായി നമ്പർ അമർത്താൻ ആവശ്യപ്പെടുന്ന കോളുകളുംഇതുപോലെ ശ്രദ്ധിക്കുക.
നിങ്ങൾ ഒരു കോളിന് മറുപടി നൽകുകയും വോയ്‌സ് പ്രോംപ്റ്റുമായി സംവദിക്കുകയും ഒരു നമ്പർ അമർത്തുകയും ചെയ്യുമ്പോൾ, നിങ്ങളുടെ നമ്പർ യഥാർത്ഥമാണെന്ന് അറിയാൻ സ്പാമറെ സഹായിക്കുന്നു. അവർക്ക് നിങ്ങളുടെ നമ്പർ മറ്റൊരു കമ്പനിക്ക് വിൽക്കാൻ കഴിയും, അല്ലെങ്കിൽ നിങ്ങളുടെ നമ്പർ പതിവായി കൂടുതൽ ടാർഗറ്റ്ചെയ്യാൻ ആരംഭിച്ചേക്കാം.

റോബോകോളുകൾ തടയാൻ ആപ്പിൾ
നിർദ്ദിഷ്ട ഫോൺ നമ്പറുകൾ തടയുന്നതിനായി ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ഇൻബിൽറ്റ് സവിശേഷതകളുണ്ട്. അനാവശ്യമെന്നു തോന്നുന്ന നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ കഴിയുമെന്നതിനു പുറമേ അവ എവിടെ നിന്നാണെന്നത് ലേബൽ ചെയ്യാനും സാധിക്കും.ബ്ലോക്ക് ചെയ്യുന്നതിന് മുൻപ് ഫോൺ ഒരു തവണയെങ്കിലുംഎടുക്കേണ്ടി വരുമെന്നതാണ് ഇതിന്റെ പരിമിതി.
പുതുതായി ഇറങ്ങുന്ന ആപ്പിൾ ശീ െ13 ഇത് മറി കടക്കാൻ പോന്നവയാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.ഉപയോക്താക്കളെ അജ്ഞാത, സ്പാം കോളർമാരിൽനിന്ന് പരിരക്ഷിക്കുന്ന പുതിയ സെറ്റിങ് ഇതിൽ ലഭ്യമാകും. ഈ സെറ്റിങ് ഓൺ ആയിരിക്കുമ്പോൾ, കോൺടാക്റ്റുകൾ, മെയിൽ, സന്ദേശങ്ങൾ എന്നിവയിലെ നമ്പറുകളിൽ നിന്ന് നിങ്ങളുടെ ഫോൺ റിംഗ് ചെയ്യാൻ കോളുകളെ അനുവദിക്കുന്നതിന് ശഛട സിരി ഇന്റലിജൻസ് ഉപയോഗിക്കുന്നു.മറ്റെല്ലാ കോളുകളും സ്വമേധയാവോയ്‌സ്‌മെയിലിലേക്ക് അയക്കപ്പെടും.
അതായത്, ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, സ്പാം കോളുകൾ നിങ്ങളുടെ ഫോണിൽ റിങ് ചെയ്യുകയേ ഇല്ല. ഐ ഫോൺ എസ് ഇ ഉൾപ്പടെ 6 എസ് മുതലുള്ള ഫോണുകളിൽ ഈ ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് ആപ്പിൾ പറയുന്നത്.
ഡു നോട്ട് ഡിസ്റ്റർബ് എന്ന ഫീച്ചറും ഇതിൽ ഉണ്ടായിരിക്കും. ഈ ഫീച്ചർ എനേബിൾ ചെയ്യുമ്പോൾ, അതിൽ കോണ്ടാക്ടിലുള്ള നമ്പറുകൾ ഒഴികെയുള്ള കോളുകൾ എന്ന ഓപ്ഷൻ ഉണ്ടാകും. അത് ഓൺ ആക്കിയാൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അല്ലാത്ത ഒരു കോളും നിങ്ങൾക്ക് വരില്ല.

ആൻഡ്രോയിഡിലും ഇതേ ഫീച്ചർ
ആൻഡ്രോയിഡ് ഏറ്റവും പുതിയ വേർഷൻ ആയ ആൻഡ്രോയ്ഡ് 9 പൈയിൽ ആണ്ഈ സെറ്റിങ് ഉള്ളത്. സെറ്റിങ്ങിൽ എയർ പ്ലെയിൻ മോഡിന്റെയും ഫഌഷ് ലൈറ്റിന്റെയും അടുത്തായാണ്  ഡു നോട്ട് ഡിസ്റ്റർബ് ഫീച്ചർ ഉള്ളത്. സാംസങ് ഗാലക്‌സി എസ് സീരീസുകളിലും 'നോട്ട്' സീരീസുകളിലും പിക്‌സൽ ഫോണുകളിലും ആൻഡ്രോയിഡ് പൈ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
 

Latest News