കൊച്ചി- പുതിയ തലമുറ പരാജയത്തെ ഉള്‍ക്കൊള്ളാന്‍ പഠിക്കണമെന്ന് നടന് മോഹന്‍ലാല്‍. തൃപ്പൂണിത്തുറ ജെ.ടി.പാക്കില്‍ കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്കൂള്‍ കേരളയുടെ ഔദ്യോഗിക ഉദ്ഘാടനവും അച്ചീവ്മെന്റ് അവാര്‍ഡ് വിതരണോദ്ഘാടനവും നടത്തുകയായിരുന്നു അദ്ദേഹം.
പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാര്‍ഥിയായിരുന്നുവെന്നും സൗകര്യങ്ങള്‍ അധികമില്ലാതിരുന്ന കാലത്താണ് വിദ്യാഭ്യാസം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കുട്ടികള്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. വിജയമാണ് എല്ലാവരുടെയും ലക്ഷ്യം. വിജയത്തിനൊരു ലഹരിയുണ്ട്. ഏതു ലഹരിയും അമിതമായാല്‍ അത് ബോധത്തെ നശിപ്പിക്കും. എന്നാല്‍, അതിനൊപ്പംതന്നെ പരാജയത്തെയും ഉള്‍ക്കൊള്ളാന്‍ നമ്മള് പഠിക്കണം-മോഹന്‍ലാല്‍ പറഞ്ഞു.
ആരോഗ്യം പോലെയാണ് വിജയവും. എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നാണ്. പുതിയ തലമുറയ്ക്ക് തോല്‍വിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ചെറിയ പരാജയങ്ങള്‍ അവരെ നിരാശയിലേക്ക് തള്ളിവിടുന്നു. രാവും പകലും അധ്വാനിച്ച ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. അതൊക്കെ പരാജയപ്പെട്ടപ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. പക്ഷെ ആ പരാജയങ്ങള്‍ തളര്‍ത്തിയിട്ടില്ല. സിനിമയെന്നത് ഒരുപാടുപേരുടെ കൂട്ടായ പ്രവര്‍ത്തനമാണ്. പരാജയം പിന്നീട് കൂടുതല്‍ മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് പരാജയങ്ങളെ മറികടന്നതും. അതുകൊണ്ടുതന്നെ വിജയങ്ങള്‍ ഭയങ്കരമായി ഉ•ാദം കൊള്ളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു