മുംബൈ-ചാണകം ഓണ്‍ലൈന്‍ വഴി പണം കൊടുത്ത് വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞാല്‍ ചിരിയാണ് വരിക. എന്നാല്‍, ചിരിക്കാന്‍ വരെട്ടെ. പ്രമുഖ ഓണ്‍ലൈന്‍ വ്യപാര സൈറ്റുകളായ ആമസോണിലൂടെയും ഫ്ളിപ്കാര്‍ട്ടിലൂടെയും ഇപ്പോള്‍ ചാണകവും വാങ്ങാം. ഒന്നല്ല ഒരു പാട് കമ്പനികളാണ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ചാണകം വില്‍പ്പനക്കെത്തിക്കുന്നത്.
പല വിലയയിലും പല വാലിപ്പത്തിലും, കൃത്യമായി ഒരുക്കിയിരിക്കുന്ന ചാണകമാണ് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചാണകത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഓന്ലൈന് വഴി ചാണകം വില്പ്പനക്കെത്തിക്കാന്നുള്ള പ്രധാന കാരണം. 599 രൂപക്കും 799 രൂപക്കും ഫ്ളിപ്കാര്‍ട്ടില്‍ ചാണകം വിറ്റഴിക്കുന്നുണ്ട്.
എന്നാല്‍ ഓഫറിന്റെ ഭാഗമായി കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. ആമസോണിലാകട്ടെ 649 രൂപയാണ് ചാണകത്തിന്റെ ഉയര്‍ന്ന വില.