റിയാദ്- വിദേശികൾക്ക് പ്രിവിലേജ്ഡ് ഇഖാമ സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്. പുതിയ പദ്ധതി നടപ്പാക്കാൻ പ്രിവിലേജ്ഡ് ഇഖാമ സെൻറർ എന്ന പേരിൽ പ്രത്യേക കേന്ദ്രം സ്ഥാപിച്ച് നടപടികൾ ആരംഭിക്കാനും തീരമാനമായി. നേരത്തെ ശൂറ കൗൺസിലും പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. രാജ്യത്തുള്ളവരും അല്ലാത്തവരുമായ വിദേശികൾക്ക് ഇഖാമ നൽകുന്നതിന് നടപ്പാക്കേണ്ട നിബന്ധനകൾ, അവരുടെ സാമ്പത്തിക ഭദ്രത, ഇഖാമക്ക് ഈടാക്കേണ്ട ഫീസ് എന്നിവ ഇതിനായുള്ള പ്രത്യേക മന്ത്രിസഭ ഉപസമിതിയുമായി കൂടിയാലോചിച്ചാണ് കേന്ദ്രം നടപ്പാക്കുക. ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. പ്രിവിലേജ്ഡ് ഇഖാമക്കുള്ള വ്യവസ്ഥകളും രൂപരേഖയും 90 ദിവസത്തിനകം പൂർത്തിയാക്കുമെന്നും പ്രവർത്തനം ആരംഭിച്ചതായും ഇതിനായി രൂപീകരിച്ച പ്രത്യേക കേന്ദ്രം വാർത്താകുറിപ്പിൽ അറിയിച്ചു.
സ്ഥിരം ഇഖാമ: വിശദാംശങ്ങൾ പുറത്ത്; മക്കയിൽ കെട്ടിടങ്ങൾ വാങ്ങാനാകില്ല
ദീർഘകാല വിസാ പദ്ധതി: സൗദിയുടെ മുഖച്ഛായ മാറ്റും
സൗദി ഗ്രീന്‍ കാര്‍ഡ്; ആകാംക്ഷയോടെ പ്രവാസികള്‍