Sorry, you need to enable JavaScript to visit this website.

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 നുശേഷം
അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടും

ന്യൂദല്‍ഹി-രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.  ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ 2017 ഡിസംബര്‍ 31നു ശേഷം റദ്ദാക്കപ്പെടുമെന്നും കേന്ദ്ര റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നികുതി വെട്ടിപ്പ് നടത്താന്‍ പൗരന്മാര്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ എടുക്കുന്നതിന് തടയിടാന്‍ ജൂലൈ മുതല്‍ ആധാറുമായി ബന്ധിപ്പിപ്പ പാന്‍ നിര്‍ബന്ധമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2005ലെ കള്ളപ്പണം വെളുപ്പിക്കല്‍ (രേഖകള്‍ സൂക്ഷിക്കല്‍) ചട്ടം ഭേദഗതി ചെയ്തു കൊണ്ടാണ് പുതിയ ഉത്തരവ്.

യു.പിയില്‍ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിട്ടു; അഴിമതി സി.ബി.ഐ അന്വേഷിക്കും

പൊതുമാപ്പിൽ രാജ്യം വിട്ട 4000 പേർ പുതിയ വിസയിൽ തിരിച്ചെത്തി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി മെട്രോമാനെ ഇറക്കുമോ ?

വാഴക്കാട്ടെ ഒറ്റ ബാങ്ക് വിളി ദേശീയ ശ്രദ്ധ നേടി


ഈ ഉത്തരവ് പ്രകാരം ചെറിയ അക്കൗണ്ടുകളിന്‍മേല്‍ പിടി കൂടുതല്‍ മുറുകും. ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്ലാതെ തുറന്ന അക്കൗണ്ടുകളില്‍ ഇനി മുതല്‍ പരമാവധി 50,000 രൂപയുടെ നിക്ഷേപം മാത്രമെ അനുവദിക്കൂ. ഈ അക്കൗണ്ടുകള്‍ കോര്‍ ബാങ്കിംഗ് സംവിധാനമുള്ള ബാങ്ക് ശാഖകളില്‍ മാത്രമെ തുറക്കാനും കഴിയൂ. വിദേശത്തുനിന്ന് ഈ അക്കൗണ്ടുകളിലേക്ക് പണം വരുന്നത് തടയുകയാണ് ലക്ഷ്യം.
വിദേശ പണം സ്വീകരിക്കാത്തതും അനുവദിക്കപ്പെട്ട പരിധിയില്‍ നിന്നു കൊണ്ട് മാസ, വാര്‍ഷിക ഇടപാടുകള്‍ നടത്തുന്നതുമായ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ സംവിധാനമുള്ള ബാങ്ക് ശാഖകളിലും ഇത്തരം അക്കൗണ്ടുകള്‍ തുറക്കാം. ഈ അക്കൗണ്ടുകള്‍ക്ക് ഒരു വര്‍ഷ കാലാവധി മാത്രമെ ഉണ്ടാകൂ. അതു കഴിഞ്ഞാല്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ക്കായി അപേക്ഷിച്ചു കാത്തിരിക്കുകയാണെന്ന് ഉപഭോക്താവ് തെളിയിച്ചാല്‍ മാത്രമെ അക്കൗണ്ട് കാലാവധി നീട്ടി നല്‍കൂ.

Latest News