ഉച്ചഭാഷിണി വഴി ഒറ്റ ബാങ്ക് മതിയെന്ന മലപ്പുറം ജില്ലയിലെ വാഴക്കാട് പരിസരത്തെ 17 പള്ളികളുടെ തീരുമാനം ദേശീയ ശ്രദ്ധനേടി. ഇതു സംബന്ധിച്ച് ഇംഗ്ലീഷ് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വാർത്ത നിരവധി പേർ ഷെയർ ചെയ്തു. ട്വിറ്ററില്‍ ഈ വാർത്ത ട്വീറ്റ് ചെയ്തവരില്‍ ശശി തരൂർ എം.പിയും ഉള്‍പ്പെടുന്നു.
സൗഹാര്‍ദം വിളിച്ചോതാന്‍ അബുദാബി പള്ളിക്ക് പുതിയ പേര് മേരി, ദ മദര്‍ ഓഫ് ജീസസ്
146 ജില്ലകളില്‍ ജനസംഖ്യാ നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
റിയാദില്‍നിന്ന് 22 ന് പ്രത്യേക വിമാനം
17 പള്ളിക്കമ്മിറ്റികള്‍ ചേർന്നെടുത്ത തീരുമാന പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി വാഴക്കാട്ട് ഒറ്റ ബാങ്ക് മാത്രമേ ഉച്ചഭാഷിണി വഴി വിളിക്കുന്നുള്ളൂ. ചർച്ചകള്‍ക്കുശേഷം ഐകകണ്ഠ്യേനയാണ് തീരുമാനം കൈക്കൊണ്ടതെന്ന് വാഴക്കാട് പള്ളിക്കമ്മിറ്റികളുടെ പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ അസീസ് പറയുന്നു. തീരുമാന പ്രകാരം പ്രദേശത്തെ ഏറ്റവും വലിയ പള്ളിയായ വലിയ ജുമാമസ്ജിദിലാണ് ബാങ്കിന് ഉച്ചഭാഷിണി ഉപയോഗിക്കുക. മറ്റുപള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കില്ല.