ലക്‌നോ- ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ സുന്നി, ശിയ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിട്ടു. വ്യാപകമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കിയതെന്ന് വഖഫ് മന്ത്രി മുഹ്‌സിന്‍ റസ അറിയിച്ചു. മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുമുണ്ട്. എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് പിരിച്ചുവിടല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമതി നടത്തിയ അന്വേഷണത്തില്‍ വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വ്യാപക അഴിമതി കണ്ടെത്തിയിരുന്നു.
146 ജില്ലകളില്‍ ജനസംഖ്യാ നിയന്ത്രണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
വിമാനത്താവളത്തില്‍ അതിക്രമം; എം.പിക്ക് യാത്രാ വിലക്ക്
റിയാദില്‍നിന്ന് 22 ന് പ്രത്യേക വിമാനം
ശിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്‌വി, മുന്‍ വഖഫ് മന്ത്രി അസം ഖാന്‍ എന്നിവര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിരുന്നു. ഇവര്‍ക്കെതിരായ അന്വേഷണം നടന്നു വരികയാണ്. അഖിലേഷ് യാദവിന്‍റെ നേതൃത്തിലുള്ള സമാജ് വാദി പാര്‍ട്ടി ഭരണകാലത്ത് ബോര്‍ഡുകളില്‍ വന്‍ അഴിമതികള്‍ നടന്നതായാണ് ആരോപണം.
വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ അസം ഖാന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തു നടത്തിയ വഖഫ് സ്വത്ത് കയ്യേറ്റങ്ങളെ കുറിച്ച് പറയുന്നുണ്ട്. വഖഫ് സ്വത്തുകളുടെ വാടക പിരിവ് രേഖകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായും കണ്ടെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ അസം ഖാന്‍ വ്യക്തമാക്കിയിരുന്നു.