ചെന്നൈ: അഭിനയ മികവുകൊണ്ട് മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഒന്നാകെ പ്രിയം നേടിയെടുത്ത നടിയാണ് നിത്യമേനോന്‍. ഇപ്പോള്‍ കൂടുതലായും അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നിത്യ അടുത്തിടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് നടി.
ആദ്യത്തെ എന്റെ ഒരു പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയില്‍ നിന്നും ഞാനിപ്പോഴും മോചിതയായിട്ടില്ല. തുടര്‍ന്ന് കുറേക്കാലം പുരുഷ•ാരെ എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു. ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്. നശിച്ച ജ•ങ്ങള്‍. തെലുങ്കിലെ പ്രശസ്ത നാടക കുടുംബം ശിഥിലമായത് ഞാന്‍ കാരണമാണെന്ന് വരെ പറഞ്ഞു.
ഞങ്ങള്‍ ജോഡിയായി അഭിനയിച്ച ഒരു സിനിമ റിലീസായതു കാരണമാണ് അങ്ങനെയൊരു വാര്‍ത്ത പരന്നത്. അന്ന് ഞാന്‍ അനുഭവിച്ച വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ലായിരുന്നു. ഇതേക്കുറിച്ച് ആരോടും വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറല്ല. ആ നടന്‍ വിവാഹമോചനം നേടി വളരെ നാളുകള്‍ കഴിഞ്ഞിരിക്കുന്നു. എന്റെ ലോകം എനിക്ക് മാത്രമാണ് സ്വന്തം. വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാന്‍ ആരേയും വിവാഹം ചെയ്യില്ല. എനിക്കിഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയുള്ളൂ.
പതിനെട്ടാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചുവെന്നും നിത്യ മോനോന്‍ പറയുന്നു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇതെന്നും നടി പറഞ്ഞു. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവ് ആയതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല.