സ്ട്രാസ്ബര്‍ഗ്: ടെക്‌നോളജി ഭീമന്‍മാരായ ഫെയ്‌സ്ബുക്കും ഗൂഗിളും നടത്തിയ എല്ലാ ലോബിയിംഗ് ശ്രമങ്ങളും പരാജയപ്പെടുത്തി ഓണ്‍ലൈന്‍ പകര്‍പ്പവകാശ പരിഷ്‌ക്കരണ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂനിയനിലെ മുഴുവന്‍ അംഗരാജ്യങ്ങളിലും നിയമം നടപ്പില്‍ വരുന്നതോടെ ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ അപ്രമാദിത്തത്തിന് വലിയ തിരിച്ചടിയായി ഇത് മാറും
പാര്‍ലമെന്റില്‍ നിയമപരിഷ്‌ക്കരണത്തെ അനകൂലിച്ചും പ്രതികൂലിച്ചും നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 274നെതിരേ 348 വോട്ടുകള്‍ നേടിയാണ് പകര്‍പ്പവകാശ നിയമം അംഗീകരിക്കപ്പെട്ടത്. 36 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.