രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കര്‍ശന ഉപാധികളോടെ നിരോധിച്ച മൊബൈല്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമായ പബ്ജി കളിച്ച പത്ത് പേരെ രാജ്കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആറ് പേര് നിയമ വിദ്യാര്‍ത്ഥികളാണ്.ചൊവ്വാഴ്ചയാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ചായക്കടയില്‍ നിന്ന് പബ്ജി കളിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളിലായി ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മാര്‍ച്ച് ആറിനാണ് പബ്ജി കളിക്കുന്നത് നിരോധിച്ചുകൊണ്ട് പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. നിലവില്‍ 12 കേസുകളാണ് ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ നിലവിലിതുവരെ ആരെയും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലും അറിയിപ്പ് നല്‍കിയിട്ടും അത് അനുസരിക്കാതിരുന്നതിന്റെ പേരിലും കേസിന്•േല്‍ വിചാരണയുണ്ടാകുമെന്നും രാജ്കോട്ട് പൊലീസ്പറയുന്നു. ബുധനാഴ്ചയും പബ്ജി കളിച്ച മൂന്ന് യുവാക്കളെ രാജ്കോട്ട് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 188,35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.