ലണ്ടന്‍: ഫിറ്റ്നസ് ചാലഞ്ച്, ഐസ്ബക്കറ്റ് ചാലഞ്ച്, കികി ചാലഞ്ച് തുടങ്ങീ നിരവധി ചലഞ്ചുകള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്. എന്നാല്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള 'ട്രാഷ് ടാഗ്'ചലഞ്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നാല് വര്‍ഷ0 മുന്‍പ് തുടക്കമിട്ട ഈ ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ഇപ്പോഴാണ്.
വഴിയരികില്‍ കാണുന്ന മാലിന്യക്കൂമ്പാരം വൃത്തിയാക്കുന്നതിന് മുമ്പും ശേഷവും ഉള്ളചിത്രങ്ങളെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെക്കുക എന്നതാണ് ചലഞ്ച്.സിയാറ്റിന്‍ ആസ്ഥാനമായുള്ള യുസിഒ ഗിയര്‍ എന്ന കമ്പനി തുടക്കമിട്ട ഈ ചലഞ്ചിന് ഫീനക്സ് സ്വദേശിയായ ബൈറണ്‍ റോമനാണ് വീണ്ടും ജീവന് നല്‍കിയത്. അത്ഭുതപ്പടുത്തുന്ന മാറ്റം കാണിക്കുന്ന രണ്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് ഈ അന്പത്തിമൂന്നുകാരന് വീണ്ടും ചലഞ്ചുമായി എത്തിയത്.
''ബോറടിക്കുന്ന കൗമാരക്കാര്‍ക്കായി ഇതാ ഒരു പുതിയ ചലഞ്ച്'' എന്ന് കുറിപ്പോടെയാണ് ഇരു ഫോട്ടോകളും ബൈറണ്‍ പങ്കുവെച്ചത്.
ഒരു സുഹൃത്തിന്റെ പേജില്‍ സ്പാനിഷ് ഭാഷയിലെഴുതിയ അടിക്കുറിപ്പിനൊപ്പം കണ്ട ഫോട്ടോ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത് ബൈറണ്‍ പങ്ക് വെയ്ക്കുകയായിരുന്നു. ഹാഷ്ടാഗുകളോടെ പങ്ക് വെച്ച ബൈറന്റെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.