ചൊവ്വയില്‍ ആദ്യം ഇറങ്ങുക വനിത- നാസ 

വാഷിംങ്ടണ്‍: ശാസ്ത്രലോകത്ത് ചരിത്രംകുറിച്ച് ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരി ഒരു വനിതയായിരിക്കാമെന്ന് സൂചന നല്‍കി നാസ. ചന്ദ്രനിലേക്ക് അടുത്ത യാത്രയും ചൊവ്വയില്‍ ആദ്യം ഇറങ്ങുന്നതും വനിതകളായിരിക്കുമെന്ന് നാസ പ്രതിനിധി ജിം ബ്രൈഡെന്‍സ്റ്റിന്‍ അറിയിച്ചു. സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ടോക് ഷോയിലാണ് ജിം ബ്രൈഡെന്‍സ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് അവസാനം നാസയുടെ ബഹിരാകാശനടത്തത്തില്‍ സ്ത്രീകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ബഹിരാകാശ യാത്രികരായ ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും ഏഴ് മണിക്കൂര്‍ നീളുന്ന ബഹിരാകാശ നടത്തത്തില്‍ പങ്കെടുക്കും.ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും 2013 ലെ നാസയുടെ ബഹിരാകാശ യാത്രാ ക്ലാസില്‍ പങ്കെടുത്തവരാണ്. അന്നത്തെ ക്ലാസില്‍ പങ്കെടുക്കാനെത്തിയവരില്‍ പകുതിയും വനിതകളായിരുന്നു. 1978 ലാണ് നാസ ബഹിരാകാശപര്യവേഷണം ആരംഭിച്ചത്. ആരംഭത്തില്‍ ആറ് വനിതകള്‍ ബഹിരാകാശ ടീമില്‍ അംഗങ്ങളായി. നിലവില്‍ ശാസ്ത്രജ്ഞരില്‍ 34 ശതമാനത്തോളം വനിതകളാണെന്നും നാസ അറിയിച്ചു.

Latest News