മുംബൈ: പബ്ജി മൊബൈല്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഗെയിമുകളില്‍ ഒന്നാണ്. ഈ ഗെയിമിനോട് പെട്ടെന്ന് ഉണ്ടാക്കുന്ന ആരാധനയും അഡിക്ഷനുമാണ് പ്രശസ്തിക്ക് കാരണം.
ഇപ്പോള്‍ അനവധി ആളുകള്‍ ചോദിക്കുന്ന ചോദ്യം എന്നത്, ഈ ഗെയിം നിരോധിക്കണമോ വേണ്ടയോ എന്നതാണ്. മുംബൈയില്‍ നിന്നുള്ള 11 വയസ്സുകാരനായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആഹാദിന്റെ ആഗ്രഹം എന്നത് പബ്ജി ഗെയിം പൂര്‍ണമായും നിരോധിക്കുകയെന്നതാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നവിസ്, രവിശങ്കര്‍ പ്രസാദ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവെദും ഉള്‍പ്പെടെ ഏഴ് മന്ത്രിമാര്‍ക്ക് പൂര്‍ണമായി പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഈ കുട്ടി കത്തയച്ചിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം, പബ്ജി മൊബൈല്‍ ഗെയിം നിരോധിക്കാന്‍ ആഹാദ് ആഹ്വാനം ചെയ്തിട്ടുണ്ട്. അത് അക്രമവും, കൊലപാതകം, കൊള്ള, സൈബര്‍ ഭീഷണി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെ തുടര്‍ന്നാണ് ഇത്. ഗെയിം നിരോധിച്ചിട്ടില്ലെങ്കില്‍ നിയമനടപടികള്‍ എടുക്കുമെന്നും അഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ ഹൈക്കോടതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനും ഈ കുട്ടി തീരുമാനിച്ചിട്ടുണ്ട്.