Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജൂറി കമ്മാരസംഭവത്തെ തഴഞ്ഞുവെന്ന് ദിലീപ് ഫാന്‍സ് 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ദിലീപിനെയും കമ്മാരസംഭവത്തെയും ജൂറി തഴഞ്ഞുവെന്ന് ആരോപിച്ച് ദിലീപ് ഫാന്‍സ്. സംസ്ഥാന ജൂറിക്കെതിരായും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ബീന പോളിനുമെതിരായി കടുത്ത ആരോപണങ്ങളുമായാണ് ദിലീപ് ഫാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ പേജിലാണ് ആരോപണം.
പോസ്റ്റ് ഇങ്ങനെ:
രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ചിത്രം. അതില്‍ ഒരു പകുതിയില്‍ നായകനായും മറു പകുതിയില്‍ വില്ലനായും ഉള്ള അരങ്ങു തകര്‍ക്കല്‍ . യുവാവായും പടു വൃദ്ധനായും ഉള്ള വേഷ പകര്‍ച്ചകള്‍ . കുശാഗ്രബുദ്ധിയുള്ള പേടിത്തൊണ്ടനായും ആരെയും കൂസാത്ത തട്ടുപൊളിപ്പന്‍ നായകനായും ഉള്ള അഭിനയം. മൂന്നു വ്യത്യസ്ത രീതിയില്‍ ഉള്ള ഡബ്ബിങ്. മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ ഇതൊന്നും പോരാ എങ്കില്‍ പിന്നെ എന്താണ് അഭിനയത്തിന്റെ മാനദണ്ഡം എന്ന് അറിയാന്‍ സിനിമ പ്രേക്ഷകര്‍ക്ക് അവകാശമുണ്ട്. ദിലീപിന് അവാര്‍ഡ് കിട്ടരുത് എന്ന് ആര്‍ക്കാണ് വാശി? ദിലീപിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ പിന്നില്‍ കളിക്കുന്നത് ആരാണ് ?
ചലച്ചിത്ര അവാര്‍ഡ് ജൂറിയെ തീരുമാനിക്കുന്നത് ആരാണ്? ചലച്ചിത്ര അക്കാദമി. ഈ ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാന്‍ ആരാണ്? കമല്‍ . വൈസ് ചെയര്‍മാനോ? ബീന പോള്‍ . ഡബ്ലുസിസിയുടെ തലപ്പത്തു ഉള്ള ബീനാപോള്‍ ആണോ? അവര്‍ പണ്ട് ദിലീപിന് എതിരെ രംഗത്തു വന്നതായിരുന്നല്ലോ. അപ്പോള്‍ അവര്‍ വൈസ് ചെയര്‍മാന് ആയിരിക്കുന്ന അക്കാദമി തിരഞ്ഞെടുത്ത ജൂറിയില്‍ അവരുടെ സ്വാധീനം ഉണ്ടാവില്ലേ?
അങ്ങനെയെങ്കില്‍ ദിലീപിനോ ദിലീപ് അഭിനയിച്ച ഏതേലും ചിത്രത്തിനോ, അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കോ അവാര്‍ഡ് കൊടുക്കാന്‍ എന്തേലും സാധ്യതയുണ്ടോ ? അതൊക്കെ പോട്ടേ. അവാര്‍ഡിന് മത്സരിക്കുന്ന മറ്റു ചിത്രങ്ങള്‍ ഏതൊക്കെ ആണ്? ഒരെണ്ണം ആമി. അതിന്റെ സംവിധായകന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ അല്ലെ. അതെ. അപ്പോള്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്റെ സ്വാധീനം ഉണ്ടാവില്ലേ തീര്‍ച്ചയായും. മാത്രമല്ല അവാര്‍ഡിന് മത്സരിക്കുന്ന മറ്റൊരു ചിത്രം ആണ് കാര്‍ബണ്‍ . ഇതിന്റെ സംവിധായകന്‍ ആരാണെന്നു അറിയാമോ? ഛായാഗ്രാഹകന്‍ വേണു അല്ലേ. വേണു ആണ് വൈസ് ചെയര്‍മാന്‍ ബീന പോളിന്റെ ഭര്‍ത്താവ്. ഈ കാര്‍ബണ്‍ എന്ന പടത്തിന്റെ എഡിറ്റര്‍ ആരാ? വൈസ് ചെയര്‍മാന്‍ .

Latest News