ചെന്നൈ: വ്യവസായ പ്രമുഖന് മുകേഷ് അംബാനി ഭാര്യ നീതാ അംബാനിയ്ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്രത്തിലെത്തി. മൂത്ത മകന് ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് ഗണപതിയ്ക്ക് സമര്‍പ്പിക്കാനാണ് ഇരുവരും സിദ്ധിവിനായക് ക്ഷേത്രത്തിലെത്തിയത്. ഇളയ മകന് ആനന്ദ് അംബാനിയും ഒപ്പമുണ്ടായിരുന്നു. ആകാശ് അംബാനിയുടെയും ബാല്യകാല സുഹൃത്ത് ശ്ലോക മേത്തയുടെയും വിവാഹം മാര്‍ച്ച് രണ്ടാം വാരത്തില്‍ നടക്കുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിലാണ് മകള്‍ ഇഷാ അംബാനിയുടെ വിവാഹം അതീവ ആര്‍ഭാടപൂര്‍വ്വം നടന്നത്.