ഓസ്കാര്‍ ജേതാവ് ജെന്നിഫര്‍ ലോറന്‍സും കാമുകനായ കുക്ക് മറോണിയും വിവാഹിതരാകുന്നു. ഒന്‍പത് മാസത്തെ പ്രണയബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും വിവാഹം ഉടനെ നടക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു.2012 ല്‍ ഇറങ്ങിയ സില്‍വര്‍ ലൈനിങ്ങ്സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫര്‍ ലോറന്‍സിന് ഓസ്കാര്‍ നേടിക്കൊടുത്തത്. ലോകത്തിലെ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളും കൂടിയാണ് ജെന്നിഫര്‍ ലോറന്‍സ്.