ടൊറണ്ടോ- ഡിജിറ്റല്‍ കറന്‍സികള്‍ സൂക്ഷിച്ച കമ്പനിയുടെ സി.ഇ.ഒ നിര്യാതനായതോടെ ഉപഭോക്താക്കള്‍ വെട്ടിലായി. 145 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍, ലിറ്റെകോയിന്‍, എതര്‍ തുടങ്ങിയ ഡിജിറ്റല്‍ ടോക്കണുകള്‍ സൂക്ഷിച്ച ക്വാഡ്രിഗ സിഎക്‌സ് കമ്പനിയുടെ സി.ഇ.ഒ ജെറാള്‍ഡ് കോട്ടണ്‍ ആണ് 30 ാം വയസ്സില്‍ രോഗം ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിനു മാത്രമാണ് ക്രിപ്ര്‌റ്റോ കറന്‍സികള്‍ സൂക്ഷിച്ച സംവിധാനത്തിന്റെ പാസ്‌വേഡ് അറിയാമായിരുന്നത്. ഇതോടെ ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യംവരുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ കമ്പനിക്ക് വീണ്ടെടുക്കാന്‍ കഴിയാതായി. മാര്‍ഗം കാണാതെ കമ്പനി വലയുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് പിന്നാലെ പോകുന്നവരെ കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തിലേക്കുള്ള സൂചന കൂടിയായി അത്. വാന്‍കൂവര്‍ ആസ്ഥാനമായുളള ക്വാഡ്രിഗ കമ്പനി കോടതിയില്‍ കമ്പനി തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.