ഒറ്റ സൈറ്റടിയില്‍ മലയാളി പ്രേക്ഷകര്‍ പ്രിയയുടെ ഫാനായി മാറുകയായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ വരെ പ്രിയയുടെ കടുത്ത ആരാധകരാണ്. ഒമര്‍ ലുലുവിന്റെ അഡാറ് ലവാണ് പ്രിയ നായികയായി എത്തുന്ന ആദ്യ ചിത്രം. ആദ്യ ചിത്രം തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ താരത്തിനെ തേടി കൈ നിറയെ ചിത്രങ്ങള്‍ എത്തിയിരുന്നു. ബോളിവുഡില്‍ ചുവട് വെച്ച പ്രിയ ടോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാനിയുടെ നായികയായിട്ടാണ് പ്രിയ ടോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷന് ടെസ്റ്റിന് പ്രിയയെ ക്ഷണിച്ചിട്ടുണ്ടത്രേ. പിസി ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഈ ചിത്രത്തില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഒറ്റ ചിത്രത്തിലൂടെ തന്നെ ടോളിവുഡില്‍ ക്ലിക്കാകാന്‍ താരത്തിന് സാധിക്കും. മലയാളി സംവിധായകന് പ്രശാന്ത് മാമ്പുള്ളിയുടെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡില്‍ അങ്ങേയറ്റം കുറിയ്ക്കുന്നത്. ആദ്യം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനു മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു നടിയുടെ ജീവിതവുമായി ചുറ്റിപ്പറ്റി വരുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നതെന്ന് ട്രെയിലറില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്.