തിരുവനന്തപുരം: സിനിമ സീരിയല്‍ താരങ്ങളുടെ വിവാഹവും വിവാഹമോചനവും വളരെപ്പെട്ടെന്നാണ്. സീരിയല്‍ താരങ്ങളുടെ വിവാഹമാണ് പുതിയ വാര്‍ത്ത.കുടുംബ പ്രേക്ഷകരുടെ പ്രിയ നടി അമ്പിളി ദേവിയും സീരിയന് നടനും അനശ്വര നടന് ജയന്റെ അനുജന്റെ മകനുമായ ജയന് ആദിത്യനുമാണ് വെള്ളിയാഴ്ച കൊല്ലം കൊറ്റന്‍ കുളങ്ങര ക്ഷേത്രത്തില്‍വച്ച് വിവാഹിതരായത്. ആദിത്യന്റെ നാലാം വിവാഹവും അമ്പിളിയുടെ രണ്ടാം വിവാഹവുമായിരുന്നു.
വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുന്നതിനിടെയാണ് അമ്പിളിയുടെ ആദ്യ ഭര്‍ത്താവിന്റെ ആഘോഷം പുറത്ത് വന്നത്. അമ്പിളി ദേവിയുടെ വിവാഹം നടക്കുന്ന അതേ സമയത്ത് തന്നെ തന്റെ സെറ്റില്‍ കേക്ക് മുറിച്ചാണ് ആദ്യ ഭര്‍ത്താവ് കാമറാമാന് ലോവന്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ലോവന്‍ തന്നെ പുറത്ത് വിടുകയും ചെയ്തു.
സീത എന്ന സീരിയലില്‍ ആദിത്യനും അമ്പിളിദേവിയും ഒരുമിച്ച് അഭിനിയിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ഇരുവരെയും തമ്മില്‍ അടുപ്പിച്ചത്.
2009 ലായിരുന്നു ലോവന്‍ അമ്പിളി വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴ് വയസുള്ള മകനുണ്ട്. ആദിത്യനു നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ചില പ്രശ്നങ്ങള്‍ കാരണം ഈ ബന്ധം പിരിയുകയായിരുന്നു. വിവാഹ വാര്‍ത്ത അറിഞ്ഞതോടെ ലോവന്‍ തിരുവനന്തപുരത്തെ തന്റെ സീരിയലിന്റെ സെറ്റില്‍ കേക്ക് വാങ്ങി മുറിച്ച് ആഘോഷിക്കുകയായിരുന്നു. വിവാഹ വാര്‍ത്ത അറിയുമ്പോള്‍ സി ടി വി യുടെ അടുത്ത ബെല്ലോട് കൂടി എന്ന സീരിയലിന്റ സെറ്റിലായിരുന്നു ലോവന്‍ . ഇവിടെ വച്ചാണ് ആഘോഷങ്ങള്‍ നടത്തിയത്.