ശെല്‍വമ്മയുടെ ഹൈടെക് ചോളത്തിന് ആവശ്യക്കാരേറെ 

ബ0ഗളൂരു: ഹൈടെക് രീതിയില്‍ ചോള0 വില്‍പ്പന നടത്തി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് എണ്‍പതുകാരിയായ ശെല്‍വമ്മ.ബാംഗ്ലൂരിലെ വിധാന്‍ സൗധയ്ക്ക് മുന്നില്‍ വളരെ കാലങ്ങളായി ചോളം കച്ചവടം നടത്തുകയായിരുന്ന ശെല്‍വമ്മ. കനലില്‍ ചോളം ചുട്ടിരുന്ന  ശെല്‍വമ്മയുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ശെല്‍വമ്മയ്ക്ക് സോളാര്‍ ഫാന്‍ വാങ്ങി നല്‍കുകയായിരുന്നു. വിപണിയില്‍ 9000 രൂപ വരുന്ന ഉപകരണമാണ് യുവാക്കള്‍ ശെല്‍വമ്മയ്ക്ക് വാങ്ങി നല്‍കിയത്. കനല്‍ കെടാതിരിക്കാന്‍ വീശി മടുത്ത ശെല്‍വമ്മയ്ക്ക് ഇതൊരു ആശ്വാസമായെന്നു മാത്രമല്ല, കച്ചവടം കൂടുകയും ചെയ്തു. 
പാനലിനോടൊപ്പം ലൈറ്റ് കൂടി ഉള്ളതിനാല്‍ ശെല്‍വമ്മയ്ക്ക് രാത്രിയിലും ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ട്.അതേസമയം ഹൈടെക് രീതിയില്‍ ചോളം ചുട്ടെടുക്കുന്നത് കാണാനുള്ള കാണികളുടെ തിരക്ക് ശെല്‍വമ്മയ്ക്ക്  തല വേദനയായിരിക്കുകയാണ്. കച്ചവടം മുടക്കാതെ മാറി തരണമെന്ന് കാണികളോട് പറഞ്ഞ് മടുത്തതായി  ശെല്‍വമ്മ പറയുന്നു. 


 

Latest News