ബോളിവുഡിലെ വിവാദ നായികയായിട്ടാണ് രാഖി സാവന്ത് അറിയപ്പെടുന്നത്. ഗ്ലാമറിന് പ്രാധാന്യമുളള റോളുകളിലും ഐറ്റം ഡാന്‍സുകളിലൂടെയും മറ്റുമായിരുന്നു നടി ബോളിവുഡില്‍ തിളങ്ങിയിരുന്നത്.പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും കുറ്റംപറയാറുണ്ട്. അടുത്തിടെയായിരുന്നു താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം രാഖി മാധ്യങ്ങളെ അറിയിച്ചിരുന്നത്. സുഹൃത്തും കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ ദീപക് കലാലുമായുളള വിവാഹം ആയിരുന്നു രാഖി പങ്കുവെച്ചിരുന്നത്. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചുകൂട്ടിയായിരുന്നു നടിയുടെ പ്രഖ്യാപനം. ഇപ്പോഴിതാ വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്മാറിയിരിക്കുകയാണ് നടി. ഇതിനുളള കാരണവും രാഖി സാവന്ത് തന്നെ വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ വിവാദങ്ങളുടെ കളിത്തോഴി ആയിട്ടാണ് രാഖി സാവന്ത് അറിയപ്പെടുന്നത്. മറ്റ് നടിമാര്‍ക്കെതിരെ വെല്ലുവിളികള്‍ നടത്തിയും താരം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അടുത്തിടെ മീ ടു ക്യാംപെയിനിന്റെ ഭാഗമായി രാഖി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി മാറിയിരുന്നു.
അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ വെച്ച് ഇന്ത്യ ഗോട്ട് ടാലന്റ് മല്‍സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നായിരുന്നു രാഖി സാവന്ത് അടുത്തിടെ അറിയിച്ചിരുന്നത്. വിവാഹ വസ്ത്രങ്ങള്‍ക്ക് കോടികള്‍ക്ക് ചെലവഴിക്കുന്ന ബോളിവുഡ് താരങ്ങളില്‍നിന്നും വ്യത്യസ്തമായി നഗ്നരായി വിവാഹം കഴിക്കുമെന്നും രാഖി സാവന്ത് മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞും വിവാഹം നടക്കാത്തതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് വിവാഹത്തില്‍നിന്നും പിന്മാറിയതായി രാഖി സാവന്ത് അറിയിച്ചത്. ദീപക് ഒരു സ്ത്രീയാണ്,രണ്ടു സ്ത്രീകള്‍ തമ്മില്‍ എങ്ങനെയാണ് വിവാഹം കഴിക്കുക. മാത്രവുമല്ല. ദീപകിന് മാരകമായ അസുഖവുമുണ്ട്. എന്റെ എല്ലാ ആരാധകരും പറഞ്ഞത് ദീപകിനെ കല്യാണം കഴിക്കരുതെന്നാണ് -രാഖി പറയുന്നു.