ഒരു ഫോൺ വാങ്ങാൻ തീരുമാനിക്കുമ്പോൾ നിങ്ങൾ എന്തിനൊക്കെയാണ് മുൻഗണന കൊടുക്കുന്നത്..? കാമറയാണോ, ബാറ്ററിയാണോ അല്ലെങ്കിൽ മൊത്തത്തിലുള്ള പ്രകടനമാണോ...? എന്നാൽ ഈ മൂന്നിലും മികച്ച പ്രകടനം കാഴ്ച വച്ച 2018 ലെ ഒരേയൊരു ഫോൺ ആണ് ഓണർ.
ആളുകളുടെ മുൻഗണനകൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ നേട്ടത്തിന് കാരണമെന്ന് ഹുവായ് ബിസിനസ് ഗ്രൂപ്പ് ചീഫ് മാർക്കറ്റിങ് ചെയർമാൻ സുഹൈൽ താരിഖ് പറഞ്ഞു. 'തുടർച്ചയായി പുതുമ കൊണ്ടുവരൽ, 'ട്രെൻഡി' ആയ ഡിസൈനുകൾ, വിശ്വസ്തമായ ഉപഭോക്തൃ സേവനം എന്നിവയാണ് ഞങ്ങളെ മുന്നിലെത്തിച്ചത്. യുവാക്കളെയാണ് ബ്രാൻഡ് അധികവും ലക്ഷ്യമാക്കുന്നത്. അതിനാൽ തന്നെ ടെക്നോളജിയിൽ നിരന്തരമായുള്ള മാറ്റം വരുത്തൽ അനിവാര്യമാണ്. മറ്റു ബ്രാന്‍ഡുകളുമായുള്ള മത്സരം ഇവിടെയാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണർ 10 ലൈറ്റ് എന്ന മോഡൽ ഈ വർഷം പുറത്തിറക്കും. ഏറെ പ്രീയതീക്ഷയോടെയാണ് ആണ് ഈ വർഷവും നോക്കിക്കാണുന്നതെന്ന് സുഹൈൽ താരിഖ് പറഞ്ഞു.