Sorry, you need to enable JavaScript to visit this website.

കത്രീനയ്ക്ക് പ്രൊപ്പോസല്‍,  ബോധം കെട്ട് സല്‍മാന്‍ ഖാന്‍ 

സല്‍മാന്‍ഖാനും കത്രീന കൈഫും തമ്മിലുളള പ്രണയവും വേര്‍പിരിയലുമൊക്കെ ബോളിവുഡില്‍ പരസ്യമായ രഹാസ്യമാണ്. ബ്രേക്കപ്പിന് ശേഷം ഇവര്‍ ഒരുമിച്ച് സിനിമയില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ടൈഗര്‍ സിന്താ ഹെ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചെത്തുകയാണ്. ഇതോടു കൂടി വീണ്ടും ഇവര്‍ സൗഹൃദത്തിലാവുകയായിരുന്നു. 
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടന്‍ വിക്കി കൗശല്‍ കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തുന്നതാണ്. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍വെച്ചായിരുന്നു താരങ്ങളെ സാക്ഷിയാക്കി വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തത്. ഈ സമയം സദസ്സില്‍ സല്‍മാനും സഹോദരി അര്‍പ്പിത ഖാനുമുണ്ടായിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ വിവാഹങ്ങളുടെ സമയമാണല്ലേ. എന്നെ പോലെ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങളും വിവാഹിതയാകണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഈ കാര്യം ഞാന്‍ ചോദിക്കാന്‍ തീരുമാനിച്ചതെന്നും വിക്കി പറഞ്ഞു.ഈ സമയം സദസ്സില്‍ നിന്ന് നിറയെ കയ്യടികളും ആരവങ്ങളും ഉയര്‍ന്നിരുന്നു. ഉടന്‍ തന്നെ കത്രീന എന്താണെന്ന് ചോദിച്ചു. ഈ സമയം പശ്ചാത്തലത്തില്‍ സല്‍മാന്‍ അക്ഷയ് കുമാര്‍ പ്രിയങ്ക എന്നിവര്‍ ഒരുമിച്ചെത്തിയ ചിത്രത്തിലെ മുജേ ശാദി കരോഗി എന്നു തുടങ്ങുന്ന ഗാനം കേട്ടു. തുടര്‍ന്ന് എന്നെ വിവാഹം കഴിക്കമോ എന്ന് വിക്കി കത്രീനയോട് ചോദിക്കുകയും ചെയ്തു. ഇത് കേട്ട സല്‍മാന്‍ഖാന്‍ സഹോദരി അര്‍പ്പിതയുടെ തോളിലേയ്ക്ക് ബോധം പോയപോലെ കിടന്നു. വിക്കിയെ കല്യാണം കഴിക്കാനുള്ള ധൈര്യം തനിയ്ക്കില്ലെന്ന് കത്രീന മറുപടി നല്‍കിയപ്പോഴാണ് സല്‍മാന്‍ സഹോദരിയുടെ ചുമരില്‍ നിന്ന് എഴുന്നേറ്റത്. 


 

Latest News