സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനംകവര്‍ന്ന നായികയാണ് സ്വാതി റെഡ്ഡി. പിന്നീട് ആമേന്‍ എന്ന ചിത്രത്തില്‍ നായിക ശോശന്നയെ അവതരിപ്പിച്ച സ്വാതി മലയാളത്തിനും പ്രിയങ്കരിയായി. എങ്കിലും ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും തനിക്കു നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് താരം. റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.'അവള്‍ക്ക് കുറച്ച് വട്ടാണ്, അവള് പല പുരുഷ•ാര്‍ക്കും കൂടെ കിടന്നിട്ടുണ്ടാവും'എന്നീ കമന്റുകളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു താരം പറയുന്നു. പലര്‍ക്കൊപ്പവും അവള് കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നത് വേദനയുടെ തീക്ഷ്ണത കൂട്ടി എന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ആമേന്‍ കൂടാതെ നോര്‍ത്ത് 24 കാതത്തിലും ഫഹദിന്റെ നായികയായിരുന്നു സ്വാതി.