ഹാരി രാജകുമാരന്റെ പ്രിയ പത്‌നി മെഗന്‍ മെര്‍ക്കലിന്റെ വിശേഷമറിഞ്ഞ് സന്തോഷിച്ച ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ടത് മെഗന്റെ വിരലില്‍ കിടക്കുന്ന മോതിരത്തിന്റെ രഹസ്യമാണ്. 14 കാരറ്റ് റോസ്‌ഗോള്‍ഡില്‍ തീര്‍ത്ത മോതിരത്തിന് പിന്നിലെ രഹസ്യമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
ഫാഷനും ട്രെന്റിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന മെഗന്‍ ഒരു മോതിരം പതിവായി അണിയുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്.
തുര്‍ക്കിഷ് ബ്രാന്‍ഡ് റോസ് ഗോള്‍ഡ് മോതിരമാണ് മെഗന്‍ വിരലില്‍ അണിഞ്ഞിരിക്കുന്നത്.
ഈ മോതിരം മെഗന്‍ വിരലില്‍ നിന്ന് മാറ്റാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പതിവായി അണിയുന്നത് സന്തോഷവും ഭാഗ്യവും ആരോഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് അണിയുന്നത് കൊണ്ട് ദൃഷ്ടിദോഷത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നും പറയുന്നു. കൂടാതെ സമാധാനം, സമ്പത്ത് സമൃദ്ധി എന്നിവ ലഭിക്കുമെന്ന വിശ്വാസവുമുണ്ട്.
വളരെ അപൂര്‍വമായ മോതിരം തുര്‍ക്കിയില്‍ നിന്നാണ് മെഗന്‍ സ്വന്തമാക്കിയത്. മെഗനും ഹാരിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍.