Sorry, you need to enable JavaScript to visit this website.

സീറോ പരാജയപ്പെട്ടാല്‍ ഷാരൂഖ് എന്ത് ചെയ്യും? 

പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീറോ. ദീപിക പദുകോണ്‍ ഷാരൂഖ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന ചെന്നൈ എക്‌സ്പ്രസിനു ശേഷം പ്രേക്ഷകര്‍ അതീവ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, കജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍  അതിഥി വേഷത്തിലെത്തുണ്ട്. വ്യത്യസ്തമായ വേഷഭാവ പകര്‍ച്ചയിവൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ഷാരൂഖ്ഖാന്‍. ടൈപ്പ്കാസ്റ്റില്‍ നിന്ന് മാറി ചിന്തിക്കുന്ന വിരല്‍ എണ്ണാവുന്ന താരങ്ങളില്‍ ഒരാളാണ്  ഇദ്ദേഹം. സീറോയില്‍  കുളളനായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ തന്നെ ഏറെ ആകാംക്ഷയേടൊയാണ്  പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഷാരൂഖും ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... സിനിമ വിജയിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ച അവതാരകയോട് ഷാരൂഖ് പറഞ്ഞത് ഇങ്ങനെയാണ്. എനിയ്ക്ക് മാറ്റാന്‍ സാധിക്കാത്ത കാര്യത്തിനെ കുറിച്ച് ഞാന്‍ എന്തിനാണ് ചിന്തിക്കുന്നത്. സീറോ എനിയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ തോന്നല്‍ മാത്രമാണ്. ഈ സിനിമ പരാജയപ്പെട്ടാല്‍ അടുത്ത കുറേ മാസത്തേയ്ക്ക് സിനിമ കിട്ടില്ലായിരിക്കും. എന്നാല്‍ തന്റെ കഴിവിലും കലയിലും എനിയ്ക്ക് വിശ്വാസമുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കും. കഴിഞ്ഞ 15 വര്‍ഷത്തെപ്പോലെ തന്നെ സിനിമയിലേയ്ക്ക് ഒരു തിരിച്ച് വരവ് നടത്തിയേക്കാം . ചിലപ്പോള്‍ തിരിച്ച് വരില്ലായിരിക്കുമെന്നും താരം പറഞ്ഞു. ബിസിനസ്സ് മേഖലയ്ക്ക് സിനിമയെ കുറിച്ചൊരു വീക്ഷണമുണ്ട്. അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ അത് വളരെ ശരിയാണ്. എന്തായാലും പ്രേക്ഷകരും ബോളിവുഡും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നാളെയാണ്  ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 2018 ലെ ഒരു സിനിമ 2018 ല്‍ പുറത്തിറങ്ങാന്‍ പോകുന്ന ഷാരൂഖിന്റെ ഓരോയൊരു ചിത്രമാണ് സീറോ. ഈ വര്‍ഷ ഈ ഒരു ചിത്രത്തില്‍ മാത്രമാണ് താരം കമിറ്റ് ചെയ്തിട്ടുള്ളത്. അത്രയധികം പൂര്‍ണ്ണതയേടെയാണ് ഖാന്‍ സീറോയില്‍ അഭിനയിച്ചിരിക്കുന്നത്. 2017 ല്‍ പുറത്തു വന്ന ആലിയുടെ ജബ് ഹാരി മെറ്റ് സെയ്ജലാണ് താരത്തിന്റ അവസാനം പുറത്തു വന്ന ചിത്രം. ഇതിന് പ്രതീക്ഷിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. ആനന്ദ് എല്‍ റായ് ആണ് സീറോ സംവിധാനം ചെയ്യുന്നത്. 10 വര്‍ഷത്തിനു ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

Latest News