നോട്ട് നിരോധനത്തിന്റെയും ധൃതിപിടിച്ചു ജി എസ് ടി നടപ്പാക്കിയതും മൂലം വ്യാപാരവ്യവസായചെറുകിട മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ട്രിച്ചെന്ന് സര്‍വേ. നോട്ട് നിരോധനത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും വ്യാപാരവ്യവസായ ചെറുകിട വാണിജ്യമേഖലകളില്‍ തിരിച്ചടിയാണ്.
വ്യാപാര മേഖലയില്‍ 42 ശതമാനം തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വ്യവസായ മേഖലയില്‍ 32 ശതമാനവും ചെറുകിട രംഗത്ത് 32 ശതമാനവും തൊട്ട് മുകളിലുള്ള മീഡിയം മേഖലയില്‍ 24 ശതമാനവും തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയതായി അഖിലേന്ത്യ മാനുഫാക്ച്ചറേഴ്സ് ഓര്ഗനൈസേഷന് രാജ്യവ്യാപകമായി നടത്തിയ സര്‍വേഫലം പറുയുന്നു. രാജ്യത്താകമാനം 34700 ചെറുകിട ഇടത്തരം വ്യവസായങ്ങളെ സാമ്പിളുകളായി എടുത്ത് നടത്തിയ പഠനത്തിലാണ് നോട്ട് ചരക്കു സേവന നികുതിയും എത്രമാത്രം വ്യാവസായിക രംഗത്തിന് ദോഷകരമായി എന്ന് വ്യക്തമാകുന്നത്. രാജ്യത്തെ മൂന്ന് ലക്ഷം വ്യവസായ യൂണിറ്റുകളെ പ്രതിനിധീകരിക്കുന്നതാണ് അഖിലേന്ത്യ മാനുഫാക്ചറേഴ്സ് ഓര്ഗനൈസേഷന്. 2014 ന് ശേഷം രാജ്യത്താകമാനമുള്ള കച്ചവടക്കാരുടെ പ്രവര്‍ത്തന ലാഭം 70 ശതമാനം ഇടിഞ്ഞെന്നും സര്‍വേ പറയുന്നു.
2014 ല്‍ 100 ജീവനക്കാരുണ്ടായിരുന്ന ഒരു സ്ഥാപനത്തിന് 201819 ല്‍ അത് 57 ആയി ചുരുങ്ങി. ഈ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ 86 ശതമാനം ഇടിഞ്ഞെന്നും കണക്കുകള്‍ പറയുന്നു. 2015-16ല്‍ 115 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ചെറുകിട മേഖല നോട്ട് നിരോധനവും ജിഎസ് ടി യും നടപ്പാക്കിയതിന് ശേഷം 78 ശതമാനം, 71 ശതമാനം 65 ശതമാനം എന്നീ നിലകളിലേക്ക് ചുരുങ്ങിയെന്നും സര്‍വേ ഫലം പറയുന്നു. ചെറുകിട വ്യവസായങ്ങള്‍ സജ്ജീവമായ പഞ്ചാബ്, ഹരിയാന, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, അസം, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘടന പഠനം നടത്തിയത്.