വന്‍ വിജയമായ 'പ്രേത'ത്തിന്റെ രണ്ടാംഭാഗവുമായി രഞ്ജിത്ത് ശങ്കര്‍ജയസൂര്യ ടീം. 'പ്രേതം 2' ക്രിസ്തുമസിന് തിയേറ്ററിലെത്തും. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ , ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണ, ക്വീന്‍ ഫെയിം സാനിയ അയ്യപ്പന് എന്നിവര്‍ നായികമാരാവുന്നു. സിദ്ധാര്‍ത്ഥ ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍,ജയരാജ് വാര്യര്‍, ഡോ. റോണി, മണികണ്ഠന് പട്ടാമ്പി, രാഘവന്, മിനോണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍ .
വരിക്കാശേരി മനയില്‍ എത്തുന്ന ഒരു സംഘത്തിന് നേരെയുണ്ടാകുന്ന ആക്രമണം തുടര്‍ന്ന് മെന്റലിസ്റ്റ് ഡോണ്‍ ബോസ്കോ ഇവിടെയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ചിത്രമായ പ്രേതത്തിന് കേരളത്തിന് അകത്തും പുറത്തും നല്ല വരവേല്‍പ്പാണ് ലഭിച്ചത്. ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമ കൂടിയാണ് പ്രേതം. തിരക്കഥയെഴുതിയിരിക്കുന്നതും രഞ്ജിത്ത് ശങ്കര്‍ ആണ്.