ഇറ്റലിയില്‍ രാജകീയ വിവാഹം നടത്തിയ ആഹ്ലാദത്തിലാണ് ബോളിവുഡ് മോഹിനി ദീപിക പദുകോണ്‍. എന്നാല്‍ സംഭവം കഴിഞ്ഞ് നാളുകളായപ്പോള്‍ വലിയ കോലാഹലമാണ്. ദീപികയുടെ കല്യാണത്തിന് മണിക്കൂറുകളോളം പടക്കം പൊട്ടിച്ചതാണ് പ്രശ്നമായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അംബാസഡറായ ദീപിക ചെയ്തത് ഒട്ടും ശരിയായില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എ.ആര് റഹ്മാന് ഇതിന് കൂട്ട് നില്‍ക്കാനും പാടില്ലായിരുന്നു. തനിക്കും രണ്‍വീറിനും ഏറ്റവും അടുപ്പമുള്ള നാല്‍പ്പതോളം പേര് മാത്രമാണ് തങ്ങളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്ന് ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍ പറഞ്ഞു. നവംബര്‍ 14, 15 തിയതികളിലാണ് ഇരുവരുടേയും മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടത്തിയത്. പിന്നീട് ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ വിവാഹസത്കാരങ്ങളും നടത്തിയിരുന്നു. ബോളിവുഡ് കാത്തിരുന്ന വിവാഹ വേദിയിലേയ്ക്ക് പത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നതിനെതിരെ നിയന്ത്രണങ്ങളുള്ള നാട്ടില്‍ ചെയ്യുന്നത് ഉചിതമാണോ എന്നാണ് ചോദ്യം.