തെന്നിന്ത്യയുടെ താര റാണിയാണ് നയന്‍താര. ഒരേയൊരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞാലും അത് അതിശയോക്തിയാകില്ല. വന്‍ പ്രതിഫലം വാങ്ങുന്ന നമ്പര്‍ വണ്‍ താരം. നടന്റെ സപ്പോര്‍ട്ടില്ലാതെ ഒറ്റയ്ക്കൊരു ചിത്രം എങ്ങനെ വിജയിപ്പിക്കാന്‍ കഴിയും എന്നതിന്റെ വ്യക്തമായ തെളിവാണ് നയന്‍സ് ഏറ്റെടുക്കുന്ന ചിത്രങ്ങള്‍.
മികച്ച കഥാ തിരഞ്ഞെടുപ്പും നായക•ാരെ വെല്ലുന്ന പ്രകടനവുമാണ്. തന്റെ ജീവിതത്തിലെ വിജയത്തിനെ പറ്റി നയന്‍താര മനസ് തുറക്കുന്നു. മറ്റുളളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുതെന്ന് നയന്‍സ് തുറന്നു പറയുന്നു. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ടെന്നും താരം പറയുന്നു.
കഥയ്ക്ക് പ്രധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ആ തീരുമാനം ശരിയാണെന്ന് സിനിമകളുടെ വിജയത്തില്‍ നിന്ന് തോന്നുന്നുവെന്നും താരം പറഞ്ഞു. പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്പര്യം. കാരണം അവരുടേത് ഫ്രഷ് ഐഡിയായിരിക്കുമെന്നും നയന്‍സ് പറയുന്നു. ഇക്കാര്യത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിന്തിക്കുന്നത് ഇങ്ങനെ തന്നെയാണ്.
പുതുമുഖ സംവിധായകര്‍ക്കാണ് മമ്മൂട്ടിയും അവസരങ്ങള്‍ കൂടുതല്‍ നല്‍കുന്നത്. ഇതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ: 'പുതിയ ആള്‍ക്കാരുടെ കയ്യില്‍ പുതിയ പുതിയ നമ്പറുകള്‍ ഉണ്ടായിരിക്കും. ഐഡിയകള്‍ ഉണ്ടായിരിക്കും. അവരുടെ ചിന്താഗതികളെല്ലാം ഫ്രഷ് ആയിരിക്കും.'
മമ്മൂട്ടി സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകരുടെ ഒരു നീണ്ട നിരതന്നെയുണ്ട് മലയാളത്തില്‍. അതില്‍ എടുത്തു പറയേണ്ട പേരുകള്‍ ലാല്‍ജോസ്, ആഷിക് അബു, അമല്‍ നീരദ്, മാര്ട്ടിന് പ്രക്കാട്ട്, അജയ് വാസുദേവ്, മാര്‍ത്താണ്ഡന്‍, വൈശാഖ്, ബ്ലെസ്സി, അന്‍വര്‍ റഷീദ് അങ്ങനെ പോവുന്ന നീണ്ട നിര ഏറ്റവുമൊടുവില്‍ ഹനീഫ് അഥേനിയില് വന്ന് നില്ക്കുന്നു.