Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിലെ സുരക്ഷാ പാളിച്ച കണ്ടെത്തിയ മുംബൈ വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ സമ്മാനം

മുംബൈ- ഫേസ്ബുക്കിലെ പേജ് അഡ്മിന്‍മാരുടെ സ്വകാര്യതയ്ക്ക് ഭീഷണിയായ ബഗ് കണ്ടെത്തിയതിന് മുംബൈയിലെ വിദ്യാര്‍ത്ഥിക്ക് കമ്പനി 1500 ഡോളര്‍ സമ്മാനം നല്‍കി. ഒരു ലക്ഷം ഇന്ത്യന്‍ രൂപയിലേറെ വരുമിത്. 21കാരനായ ശുഭം ആണ് പ്രോഗ്രാമിലെ പാളിച്ച കണ്ടെത്തിയത്. ഫേസ്ബുക്ക് പേജുകളുടെ അഡ്മിന്‍ ആരാണെന്ന് ഈ സുരക്ഷാ പഴുതിലൂടെ മറ്റുള്ളവര്‍ക്ക് വേഗത്തില്‍ കണ്ടെത്താമായിരുന്നു. ശുഭം ഇതു കണ്ടെത്തിയതോടെ ഫേസ്ബുക്ക് പിഴവ് തിരുത്തി. ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ പൊതുവെ ആരാണ് അഡ്മിന്‍ എന്ന കാര്യം പരസ്യപ്പെടുത്താറില്ല. സ്വകാര്യതയുമായി ബന്ധപ്പെട്ട പാളിച്ചയിലൂടെ ആരാണ് ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതെന്ന് കൃത്യമായി കണ്ടെത്താമായിരുന്നുവെന്ന് ശുഭം പറഞ്ഞു. പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ടെക്ക് ഭീമന്മാരായ് ഫേസ്ബുക്കും ഗുഗ്‌ളുമെല്ലാം സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഈ സമ്മാനങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഇന്ത്യക്കാര്‍ ഒട്ടും പിറകിലല്ല.
 

Latest News