ബി.ജെ.പി അപകടകരമെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്ത് ബി.ജെ.പി അനുകൂല നിലപാട് കൈവിട്ടാണ് വിരുദ്ധ നിലപാട് സ്വീകരിച്ചത്. ബി.ജെ.പി അപകടകരമെന്ന് മറ്റു പാര്‍ട്ടികള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് ശരിയായിരിക്കുമെന്ന് ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
നോട്ടു നിരോധനത്തെ പിന്തുണച്ച പഴയ നിലപാടും രജനി തള്ളിപ്പറഞ്ഞു. 'നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയി ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നത്' എന്നാണ് മാധ്യമങ്ങളോട് തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകം പുതിയ ഇന്ത്യ പിറന്നു എന്നു ട്വീറ്റ് ചെയ്ത രജനിയാണ് നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ അതിനെ തള്ളിപ്പറഞ്ഞതെന്നും ശ്രദ്ധേയമാണ്.
തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായകരായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും നിര്യാണത്തോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ ശൂന്യതയിലാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് ബി.ജെ.പി വിരുദ്ധ നിലപാടുമായി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. രജനീകാന്ത് ബി.ജെ.പിയില്‍ ചേരുമെന്ന പ്രചരണം ശക്തമായിരുന്നു. നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും രജനീകാന്ത് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആര്്.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും മുഖംതിരിഞ്ഞു നിന്ന ചരിത്രമാണ് ദ്രാവിഡ രാഷ്ട്രീയത്തിന്.