കഴിഞ്ഞ ദിവസം സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാന്‍ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് നടന് അനുകൂല വിധി വന്നിരിക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതാനായി 85 ദിവസത്തോളം ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്നു. കേസില്‍ ഒക്ടോബര്‍ 4 ന് ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരക്കുക ഉള്‍പ്പെടെയുളള ഉപാധികളോടു കൂടിയായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. സിനിമ ചിത്രീകരണത്തിന് പോലും കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രാജ്യത്ത് നിന്ന് പുറത്തു പോകാന്‍ സാധിക്കുകയുളളൂ. നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷമായിരുന്നു മലയാള സിനിമയില്‍ അഭിപ്രായഭിന്നത രൂക്ഷമായി തുടങ്ങിയത്. ഒടുവില്‍ താരം സംഘടനയായ അമ്മ ഇരു ചേരിയിലേയ്ക്ക് തിരിയുന്ന ഒരു അവസ്ഥയിലേയ്ക്ക് തന്നെ കാര്യങ്ങള്‍ മാറി മറിഞ്ഞു.