റിലീസ് സിനിമകള്‍ ഇന്റര്‍നെറ്റിലിട്ടു സിനിമാലോകത്തെ വെല്ലുവിളിക്കുന്ന തമിഴ് റോക്കേഴ്സിനെ ഇനിയും മെരുക്കാനായിട്ടില്ല. മലയാളം ഉള്‍പ്പെടെ പുതുപുത്തന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ ഇന്റര്നെറ്റിലിടുകയാണ് അവര്‍ ചെയ്യുന്നത്. തമിഴ് സിനിമാലോകം ശക്തമായ നടപടിയെടുത്തിട്ടും തമിഴ്റോക്കേഴ്സിനെ പിടിച്ചു കെട്ടാനായില്ല. ഇപ്പോഴിതാ ദീപാവലി റിലീസ് ആയ വിജയ് മുരുകദോസ് ബിഗ്ബജറ്റ് ചിത്രം 'സര്‍ക്കാര്‍' ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസിനു മുന്‍പു തന്നെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പിറക്കുമെന്നു തമിഴ് റോക്കേഴ്സ് വെല്ലുവിളി ഉയര്‍ത്തിയിരുന്നു എന്നാല്‍ തീയറ്റര്‍ പ്രിന്റാണ് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പ്രചരിപ്പിച്ചത്. വ്യാജ പതിപ്പുകള്‍ തടയാന്‍ തമിഴ് സിനിമാ സംഘടനകള്‍ ശക്തമായ നടപടികളെടുക്കുന്നുണ്ടെങ്കിലും തമിഴ്റോക്കേഴ്സിനെ തൊടാന്‍ ഇതുവരെ ആയിട്ടില്ല. തമിഴിനു മാത്രമല്ല ഇന്ത്യന്‍ സിനിമകള്‍ക്കും, ഹോളിവുഡിനും വരെ തമിഴ്റോക്കേഴ്സ് ഭീഷണിയുണ്ട്. പൈറസി തടയാനുള്ള നിയമങ്ങളും നടപടികളും ശക്തമായി നടക്കുന്നുണ്ടെങ്കിലും തമിഴ്റോക്കേഴ്സിനെ ഒന്നും ചെയ്യാനായിട്ടില്ല. അടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് സൂര്യസെല്വരാഘവന് ചിത്രം എന്ജികെയ്ക്കെതിരെയാണ്.