മുന്‍ഭാര്യ റീന ദത്തയുമായുളള വിവാഹ മോചനത്തെക്കുറിച്ച് മനസു തുറന്ന് ആമിര്‍ ഖാന്‍. സംവിധായകന്‍ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലായിരുന്നു ആമിര്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്. ഏറെ വിഷമത്തോടെ ആയിരുന്നു ഞങ്ങള്‍ തമ്മില്‍ വേര്‍പിരിയാനുളള തീരുമാനം എടുത്തതെന്ന് ആമിര്‍ പറയുന്നു. 16 വര്‍ഷമായിരുന്നു റീനയും ആമിറും തമ്മില്‍ ഒരുമിച്ച് ജീവിച്ചത്. റീനയുമായുളള വിവാഹ മോചനത്തിനു ശേഷം കിരണ്‍ റാവുവിനെ ആയിരുന്നു ആമിര്‍ വിവാഹം കഴിച്ചത്. റീനയുമായി വേര്‍പിരിയാനെടുത്ത തീരുമാനം തങ്ങള്‍ക്ക് മാത്രമല്ല കുടുംബത്തിനും വിഷമമുണ്ടാക്കിയതായി ആമിര്‍ പറഞ്ഞിരുന്നു.
പക്ഷേ കഴിയുന്നത്ര നല്ല രീതിയില്‍ ഞങ്ങള്‍ രണ്ടു പേരും അതിനെ കൈകാര്യം ചെയ്തു. റീന ശരിക്കും അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. വിവാഹമോചനം നേടിയതിലൂടെ അവളോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്‌നേഹം നഷ്ടപ്പെട്ടുവെന്നോ അര്‍ത്ഥമില്ല. ആമിര്‍ പറയുന്നു.
16 വര്‍ഷം ഒരുമിച്ച് ജീവിക്കാനായതില്‍ ഞാന്‍ ഭാഗ്യവാനാണ്. വളരെ ചെറുപ്പത്തിലാണ് ഞങ്ങള്‍ വിവാഹിതരായത്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിയെ വളരാന്‍ സഹായിച്ചു. എനിക്കൊപ്പം തന്നെ ഞങ്ങളുടെ വിവാഹജീവിതത്തിന് അവളും അതിന്റെതായി പ്രാധാന്യം നല്‍കിയിരുന്നു.