വീണ്ടും ഇതിഹാസം കുറിക്കാനൊരുങ്ങി ശങ്കര്‍ ചിത്രം എന്തിരന്റെ രണ്ടാം ഭാഗം '2.0' യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ശങ്കര്‍ രജനികാന്ത് ചിത്രത്തിന്റെ ട്രെയിലര്‍ ദിനത്തെ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്. ചെന്നൈ സത്യം സിനിമാസില്‍ നടന്ന ട്രെയിലര്‍ റിലീസ് ചടങ്ങില്‍ എസ്.ശങ്കര്‍, രജനികാന്ത്, എആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്ത് വരുന്നത്. തമിഴ് ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.
സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0 സംവിധായന്‍ എസ് ശങ്കറിന്റെ ഡ്രീം പ്രോജക്ടാണ്. 550 കോടി ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം ചിത്രത്തില്‍ അക്ഷയ് കുമാറും ആമി ജാക്‌സനും പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഐശ്വര്യാ റായ് ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ വരുന്നുണ്ട്.