Sorry, you need to enable JavaScript to visit this website.

ഐ.എഫ്.എഫ്.ഐ: ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- ഗോവയില്‍ നടക്കുന്ന 49-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ (ഐ.എഫ.്എഫ്.ഐ) പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ പനോരമ വിഭാഗം ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ 22 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളും മെയിന്‍ സ്ട്രീം വിഭാഗത്തില്‍ നാലു ചിത്രങ്ങളുമാണ് ഇന്ത്യന്‍ പനോരമയിലുള്ളത്.
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ റവൈല്‍ അധ്യക്ഷനായ 13 അംഗ ഫീച്ചര്‍ ഫിലിം ജൂറി മലയാളി സംവിധായകന്‍ ഷാജി എന്‍.കരുണിന്റെ 'ഓള്' ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തു. ഓള് ഉള്‍പ്പെടെ ആറു മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയുടെ ഫീച്ചര്‍ വിഭാഗത്തിലുള്ളത്. ജയരാജിന്റെ 'ഭയാനകം', റഹീം ഖാദറിന്റെ 'മക്കന', എബ്രിഡ് ഷൈനിന്റെ പൂമരം', സകരിയയുടെ സുഡാനി ഫ്രം നൈജീരിയ', ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാ യൗ' എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് മലയാള ചിത്രങ്ങള്‍.
    പ്രമുഖ സംവിധായകനും എഡിറ്ററുമായ വിനോദ് ഗണത്രയാണ് ഏഴംഗ നോണ്‍ ഫീച്ചര്‍ ഫിലിം ജൂറിയുടെ അധ്യക്ഷന്‍. ആദിത്യ സുഹാസ് ജാംഭലേ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ഖര്‍വാസ്' ആണ് ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നു മലയാള ചിത്രങ്ങള്‍ ഇടം പിടിച്ചു. ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി', രമ്യ രാജ് സംവിധാനം ചെയ്ത മിഡ്‌നൈറ്റ് റണ്‍', വിനോദ് മങ്കര സംവിധാനം ചെയ്ത 'ലാസ്യം' എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. മഹാനടി(തെലുങ്ക്), ടൈഗര്‍ സിന്‍ദാ ഹേ(ഹിന്ദി), പദ്മാവത്(ഹിന്ദി), റാസി(ഹിന്ദി) എന്നിവയാണ് മെയിന്‍ സ്ട്രീം സിനിമാ വിഭാഗത്തിലെ ചിത്രങ്ങള്‍.
---

 

Latest News