മീടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലുകളോടു കൂടിയായിരുന്നു. നാനാ പടേക്കറില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് തനുശ്രീ തുറന്നടിച്ചത്. എന്നാല്‍, തനുശ്രീ ഒരു സ്വവര്‍ഗാനുരാഗി ആണെന്നും അവര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആരോപിച്ച് നടി രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നു. തനുശ്രീ ദത്തയില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് രാഖി സാവന്തിന്റെ പുതിയ വെളിപ്പെടുത്തല്‍. തനുശ്രീ ഉള്ളിലൊരു ആണ്‍കുട്ടിയാണെന്നാണ് രാഖി സാവന്ത് ആരോപിക്കുന്നത്. നേരത്തേയും തനുശ്രീക്കെതിരെ രാഖി ആരോപണം ഉന്നയിച്ചിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുമെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. പല പാര്‍ട്ടികളും തന്നെ മദ്യം കുടിപ്പിച്ച് അരുതാത്തത് ചെയ്യിപ്പിച്ചു. തനുശ്രീ ദത്ത മാത്രമല്ല ബോളിവുഡിലെ പല നടിമാരും ലെസ്ബിയന്‍ ആണെന്നാണ് രാഖി സാവന്ത് ആരോപിക്കുന്നത്.
“Woh LESBIAN hai aur usne mera RAPE kia: “ #RakhiSawant ’s SHOCKING claims about #TanushreeDutta pic.twitter.com/qWrUOHPDqn
— Bollywood Hungama (@Bollyhungama) October 24, 2018
പത്ത് വര്‍ഷം മുന്‍പ് വരെ തനുശ്രീ ദത്ത തന്റെ സുഹൃത്തായിരുന്നുവെന്നും എന്നാല്‍ അവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും രാഖി സാവന്ത് പറയുന്നു. ഒരു സ്ത്രീയെ നിങ്ങള്‍ എത്ര തവണ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഓര്‍ക്കുന്നുണ്ടോയെന്ന് രാഖി സാവന്ത് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. തനുശ്രീ തന്നെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് രാഖി സാവന്ത് പറയുന്നു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് നല്‍കുകയായിരുന്നെന്നും താരം ആരോപിക്കുന്നു. രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ് തനുശ്രീ ദത്ത.