ന്യൂദൽഹി- രണ്ട് ഇന്ത്യൻ സൈനികരെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കി. യാതൊരു പ്രകോപനുവുമില്ലാതെ നടത്തിയ വെടിവെപ്പിലാണ് ഇന്ത്യൻ സൈനികരെ വധിച്ചത്. ഉദ്ദംപൂരിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇന്ത്യൻ സൈനികർക്ക് നേരെ പാക് സൈന്യം പ്രകോപനങ്ങളൊന്നുമില്ലാതെ വെടിവെപ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. മുൻ നാവിക ഉദ്യോഗസ്ഥനെ ചാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായ സഹചര്യത്തിലാണ് രണ്ട് ഇന്ത്യൻ സൈനികരെ കൂടി പാക് സൈന്യം കൊലപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ മൂർച്ഛിക്കാൻ ഇത് ഇടയാക്കിയേക്കും.