Sorry, you need to enable JavaScript to visit this website.

യുടൂബ് പണിമുടക്കി; ട്വിറ്ററില്‍ പരാതിപ്രളയം

ന്യുദല്‍ഹി- ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളിലും യുടൂബ് പണിമുടക്കിയതോടെ സമുഹ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് യുസര്‍മാരുടെ പ്രതിഷേധമിരമ്പി. യുടൂബിന്റെ ഡെസ്‌ക് ടോപ് പതിപ്പാണ് ലോകത്ത് പലയിടത്തും പ്രവര്‍ത്തിക്കാതായത്. നിരവധി യുസര്‍മാര്‍ക്ക് ലോഗിന്‍ ചെയ്യാനോ, അപ്ലോഡ് ചെയ്യാനോ, വിഡിയോകള്‍ പ്ലെ ചെയ്യാനോ കഴിയാതെ വന്നതോടെയാണ് മുറുമുറുപ്പുമായി യുസര്‍മാര്‍ രംഗത്തെത്തിയത്. യുടൂബ് ടിവി, യൂടൂപ് മ്യൂസിക് എന്നിവയും അക്‌സസ് ചെയ്യാനായില്ല. പരാതികളുടെ പ്രളയമായതോടെ പ്രശ്‌നം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്ന് യുടൂബ് ട്വിറ്ററിലൂടെ അറിയിച്ചു. തടസം നേരിട്ടതില്‍ ക്ഷമാപണവും നടത്തി. യുടൂബ് തുറക്കാന്‍ ശ്രമിച്ചവര്‍ക്ക് 503 നെറ്റ്‌വര്‍ക്ക് എറര്‍ എന്ന സന്ദേശമാണ് ലഭിച്ചത്. പ്രശ്‌നം ഇതിനകം പരിഹരിക്കപ്പെട്ടു. #YouTubeDOWN എന്ന ഹാഷ്ടാഗ് ഇന്ത്യയില്‍ ട്വിറ്റര്‍ ട്രെന്‍ഡില്‍ മുന്നിലെത്തി.  

Latest News