Sorry, you need to enable JavaScript to visit this website.

'മീ ടൂ' ക്യാമ്പയിന്‍ വീണ്ടും, ചിന്‍മയിക്കും ദുരനുഭവം  

ബോളിവുഡ് നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലിലൂടെ രാജ്യത്ത് 'മീ ടൂ' ക്യാമ്പയിന്‍ വീണ്ടും തരംഗമാകുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ഗായിക ചിന്‍മയി ശ്രീപാദയും താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിലും നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചിന്‍മയി. സ്ത്രീകളെ സംബന്ധിച്ച് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് വളരെയേറെ വിഷമകരമായ കാര്യമാണെന്ന മുഖവുരയോടെയാണ് ചിന്‍മയി ആരംഭിക്കുന്നത്.
'എനിക്ക് എട്ട്, അല്ലെങ്കില്‍ ഒന്‍പത് വയസ്സ് മാത്രമേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരക്കിലായിരുന്നു. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവം.'
സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രായം ചെന്ന വ്യക്തിയില്‍ നിന്നും തനിക്ക് മറ്റൊരു അനുഭവം ഉണ്ടായതായും ചിന്‍മയി പറഞ്ഞു. 'ഒരിക്കല്‍ ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിച്ചു.'
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ആക്രമിച്ചവര്‍ക്കു നേരേ പരാതി നല്‍കാന്‍ പോയപ്പോഴു തനിക്ക് നീതി കിട്ടിയില്ലെന്ന് ചിന്‍മയി വ്യക്തമാക്കുന്നു. 

Latest News