തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് കൊടുക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്. സുരാജ് വെഞ്ഞാറമ്മൂട് വിധികര്‍ത്താവായ മഴവില്‍ മനോരമ ചാനലിലെ മിമിക്രി മഹാമേള എന്ന പരിപാടിയിലെ ഒരു എപ്പിസോഡ് തന്നെ അധിക്ഷേപിക്കുന്നതായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.
സുരാജിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകുകയായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പൂന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍. സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഓസ്‌കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണെന്നും അതിനേക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത് എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 26 ന് സംപ്രേക്ഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ഡ്യൂപ്പായി ഒരു മത്സരാര്‍ത്ഥി എത്തിയത്. കാണികളില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു പരിപാടിക്ക് ലഭിച്ചത്. കലാകാരന്‍ മനോഹരമായി പരിപാടി അവതരിപ്പിച്ചെന്നും സന്തോഷ് പണ്ഡിറ്റിന്റെ ഗെറ്റപ്പ് അതേപോലെ പകര്‍ത്തിയെന്നും വിധികര്‍ത്താവായ സുരാജ് പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.